രാഹുലിനെ ഇന്ത്യ തട്ടും!! ലോകകപ്പിൽ ഇവൻ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ!!- കാർത്തിക് പറയുന്നു

   

അടുത്തതായി ഇന്ത്യ കളിക്കാൻ പോകുന്നത് ശ്രീലങ്കയ്ക്കെതിരായ പരമ്പരയാണ്. ശേഷം ന്യൂസിലാൻഡിനെതിരെയും ഇന്ത്യ കളിക്കും. 2023ൽ 50 ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടുതലും ഏകദിന പരമ്പരകളാണ് ഇന്ത്യ ഈ വർഷം കളിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നായകത്വത്തിലടക്കം ഇന്ത്യൻ നിരയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. നായകൻ രോഹിത്തിന് സ്ഥിരമായി ടീമിനെ നയിക്കാൻ സാധിക്കാത്തതും, വലിയ ടൂർണമെന്റ്കളിലെ പരാജയവുമൊക്കെ ചർച്ചാവിഷയമാണ്. ഈ സാഹചര്യത്തിൽ 2023ലെ 50 ഓവർ ലോകകപ്പിൽ ഇന്ത്യയെ ആരാവും നയിക്കുക എന്നാണ് കാർത്തിക് പറയുന്നത്.

   

“കഴിഞ്ഞ 12 മാസങ്ങളിലായി ഇന്ത്യ ഒരുപാട് മത്സരങ്ങൾ കളിക്കുകയുണ്ടായി. അതിനാൽതന്നെ നമുക്ക് ഒരുപാട് നായകന്മാർ ഉണ്ടായിരുന്നു. ശിഖർ ധവാൻ, കെ എൽ രാഹുൽ, റിഷാഭ് പന്ത് തുടങ്ങിയവരൊക്കെയും ഇന്ത്യയുടെ നായകന്മാരായി. ഈ കളിക്കാരൊക്കെയും നായകത്വം കുറച്ചുനാൾ പേറി. ബുമ്രയും നായകനായി. എന്നാൽ ഈ അവസരത്തിൽ രോഹിത് ശർമയോ ഹർദിക് പാണ്ഡ്യയോ ഇന്ത്യയെ 50 ഓവർ ലോകകപ്പിൽ നയിക്കാനാണ് സാധ്യത. ഒരുപക്ഷേ രോഹിത് നായകനായും ഹാർദിക് ഉപനായകനായും ഈ ലോകകപ്പിൽ കളിക്കും.”- ദിനേശ് കാർത്തിക്ക് പറയുന്നു.

   

“ലീഡർഷിപ്പ് ഒരു നിർണായക കാര്യമാണ്. അത് രോഹിത്തും ഹർദിക്കും തമ്മിലാവും. അവരാണ് നിലവിൽ വലിയ കളിക്കാർ. രാഹുൽ ഏകദിനങ്ങളിൽ ഉപനായകനാണ് എന്നത് വസ്തുതയാണ്. എന്നാൽ ഹർദിക്ക് രാഹുലിന് മുകളിൽ കയറിയതായി എനിക്ക് തോന്നുന്നു. കാരണം ഹർദിക്ക് ഐപിഎല്ലിലടക്കം നായകൻ എന്ന നിലയിൽ തന്റെ കഴിവുകൾ പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്ത്യൻ ടീമിലും അയാൾക്ക് ഗുണങ്ങൾ ഉണ്ടാക്കാൻ സാധിക്കും.”- കാർത്തിക് കൂട്ടിച്ചേർക്കുന്നു.

   

2022ലെ ഐപിഎല്ലിലായിരുന്നു ഹർദിക്ക് ആദ്യമായി നായകനായത്. ടൂർണ്ണമെന്റിൽ 15 മത്സരങ്ങളിൽ നിന്ന് 487 റൺസ് ഹർദിക്ക് നേടുകയുണ്ടായി. ഒപ്പം ഫൈനലിൽ ഒരു തകർപ്പൻ ബോളിംഗ് പ്രകടനം നടത്തി ടീമിനെ വിജയിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *