‘ഈ കളി തോറ്റാലും പഴികേൾക്കുക ഞാൻ മാത്രം!! നീ ധൈര്യമായി ബോൾ എറിഞ്ഞോ!!’ അന്ന് ധോണി പറഞ്ഞത്

   

2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പിൽ ഐതിഹാസികമായ വിജയം തന്നെയായിരുന്നു ഇന്ത്യ നേടിയത്. പാക്കിസ്ഥാനെതിരായ ഫൈനലിൽ അവസാന ഓവറിലാണ് ഇന്ത്യ വിജയം കണ്ടത്. ആ ടൂർണമെന്റിലൂടനീളം കണ്ടത് ധോണി എന്ന നായകന്റെ ചാണക്യ തന്ത്രം തന്നെയായിരുന്നു.ഫൈനൽ മത്സരത്തിന്റെ അവസാന ഓവർ ജോഗിന്ദർ ശർമയ്ക്ക് കൊടുക്കാനുള്ള ധോണിയുടെ തന്ത്രം വിജയിക്കുകയായിരുന്നു. ശേഷം മത്സരത്തിലെ അവസാന ഓവറിനെ പറ്റി പേസർ ജോഗിന്ദർ ശർമ പറയുകയുണ്ടായി.

   

“അവസാന ഓവർ സമയത്ത് ധോണി എന്റെ നേരെ ബോൾ എറിയാൻ കൈചൂണ്ടിയപ്പോൾ ഞാൻ ആവേശത്തില്ലായിരുന്നു. വിജയത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ ആലോചിക്കേണ്ട എന്ന് ധോണി പറഞ്ഞു. കാരണം മത്സരം തോറ്റാലും പഴി കേൾക്കേണ്ടത് താനായിരിക്കുമെന്ന് ധോണി പറഞ്ഞു. എന്നാൽ മത്സരം തോൽക്കില്ലെന്നും വിജയിക്കുമെന്നും ഞാൻ ധോണിയോട് പറഞ്ഞു. പാക്കിസ്ഥാന് അവസാന ഓവറിൽ ഒരുവിക്കറ്റ് ശേഷിക്കെ 13 റൺസ് വേണമായിരുന്നു. എന്നാൽ ആ വിക്കറ്റ് നേടാൻ എനിക്ക് സാധിച്ചു.”* ജോഗിന്ദർ ശർമ പറയുന്നു.

   

“ഓവറിലെ ആദ്യ ബോൾ വൈഡായിരുന്നു. എന്നാൽ ബോൾ സിംഗ് ചെയ്യുന്നതായി ധോണി പറഞ്ഞു. ഞങ്ങൾ ബോൾ ഓഫ് സ്റ്റമ്പിന് പുറത്തെറിയാൻ തന്നെയാണ് ശ്രമിച്ചത്. എല്ലാവരും വിചാരിച്ചത് ഞാൻ സമ്മർദ്ദത്തിലാണെന്നാണ്. എന്നാൽ അങ്ങനെ ആയിരുന്നില്ല. ബോൾ സിംഗ് ചെയ്യുന്നതിൽ ഞാൻ സന്തോഷവാനായിരുന്നു. ഇരുപതാം ഓവറിലും ബോൾ സിംഗ് ചെയ്തത് അത്ഭുതകരം തന്നെയായിരുന്നു.”- ജോഗിന്ദർ ശർമ കൂട്ടിച്ചേർക്കുന്നു.

   

പാക്കിസ്ഥാനെതിരായ ഫൈനലിൽ ഓപ്പണർ ഗൗതം ഗംഭീറായിരുന്നു ഇന്ത്യക്കായി ബാറ്റിംഗിൽ നിറഞ്ഞാടിയത്. 54 പന്തുകൾ നേരിട്ട് ഗംഭീർ 75 റൺസ് നേടുകയുണ്ടായി. ഒപ്പം ഇർഫാൻ പത്താനും ആർപിസിങ്ങും മത്സരത്തിൽ മൂന്നു വിക്കറ്റുകൾ വീതവും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *