രാഹുൽ കാണിച്ച ഈ മണ്ടത്തരം നാലാം ദിവസം ഇന്ത്യയെ ബാധിച്ചു!! ഇയാളെ എന്തുകൊണ്ട് വേണ്ട രീതിയിൽ ബോൾ ചെയ്യിപ്പിച്ചില്ല?

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം വളരെയധികം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയ ഒരു തീരുമാനം കെ എൽ രാഹുൽ എടുക്കുകയുണ്ടായി. ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ മിന്നും പ്രകടനം കാഴ്ചവച്ച കുൽദീപ് യാദവിന് രാഹുൽ രണ്ടാം ഇന്നിങ്സിൽ ആവശ്യമായ ഓവറുകൾ നൽകിയില്ല. രണ്ടാം ഇന്നിങ്സിൽ ഇതുവരെ 18 ഓവറുകൾ മാത്രമാണ് കുൽദീപ് എറിഞ്ഞത്. രാഹുൽ കുൽദീപിനെ രണ്ടാം ഇന്നിങ്സിൽ വിലകുറച്ച് കാണുകയാണ് ഉണ്ടായതെന്ന് മുൻ ഇന്ത്യൻ താരം റീതിന്ദർ സോധി പറയുന്നു.

   

എന്തുകൊണ്ടാണ് രണ്ടാം ഇന്നിങ്സിൽ രാഹുൽ കുൽദീപിന് കൂടുതൽ ഓവറുകൾ നൽകാത്തത് എന്ന് സോധി ചോദിക്കുന്നു. “രാഹുൽ ബോൾ ചെയ്യാന്‍ അയാളെ ക്ഷണിക്കാതിരിക്കുകയും ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യിപ്പിക്കുകയുമാണ് ഉണ്ടായത്. കുൽദീപ് അവസരത്തിനായി കാത്തുനിൽക്കുകയായിരുന്നു. ക്യാപ്റ്റന് തന്നെ വിശ്വാസമില്ല എന്ന തോന്നൽ ഇത് കുൽദീപിൽ ഉണ്ടാക്കിയേക്കാം. കുൽദീപിനെ നല്ല രീതിയിൽ ഉപയോഗിക്കേണ്ടതിനെപ്പറ്റി ടീം മാനേജ്മെന്റ് രാഹുലിനോട് സംസാരിക്കേണ്ടതായിരുന്നു എന്നെനിക്ക് തോന്നി.”- സോദി പറയുന്നു.

   

“കുൽദീപിനെ വിലകുറച്ച് കണ്ടത് വലിയൊരു ചോദ്യം തന്നെയാണ്. അയാളെ മികച്ച രീതിയിൽ ഉപയോഗിക്കേണ്ടിയിരുന്നു. കാരണം അയാൾ ഒരു വിക്കറ്റ് വേട്ടക്കാരനായ ബോളറാണ്. ആദ്യ ഇന്നിങ്സിൽ അവിസ്മരണീയമായി ആയിരുന്നു കുൽദീപ് ബോൾ ചെയ്തത്. നമ്മുടെ പ്രധാന ബോളറുടെ ആത്മവിശ്വാസം ഉയർത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.”- സോധി കൂട്ടിച്ചേർക്കുന്നു.

   

നാലാം ദിവസം 90 ഓവറുകളിൽ 17 ഓവറുകൾ മാത്രമായിരുന്നു കുൽദീപ് ബോൾ ചെയ്തത്. ആദ്യ സെഷനിൽ 6 ഓവറുകൾ മാത്രമാണ് കുൽദീപ് എറിഞ്ഞത്. എന്നാൽ പിന്നീടുള്ള സെഷനിൽ ലിറ്റൻ ദാസ്സിന്റെ വിക്കറ്റും കുൽദീപ് കൊയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *