ഇന്ത്യയുടെ പണി പാളുമോ? ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചിൽ അവസാനദിവസം വേണ്ടത് 4 വിക്കറ്റുകൾ!!

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് ആവേശോജ്ജ്വലമായ അന്ത്യത്തിലേക്ക്. മത്സരത്തിൽ ഒരു ദിവസം മാത്രം ശേഷിക്കെ വിജയ പൊസിഷനിൽ തന്നെയാണ് ഇന്ത്യ. മത്സരത്തിൽ 241 റൺസാണ് വിജയിക്കാൻ ഇനി ബംഗ്ലാദേശിനു വേണ്ടത്. ഇന്ത്യയ്ക്ക് വേണ്ടത് നാല് വിക്കറ്റുകൾ മാത്രം. ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസനും മെഹദി ഹസനുമാണ് ക്രീസിലുള്ളത്. ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേലിന്റെ മികവിലായിരുന്നു ഇന്ത്യ മത്സരത്തിൽ മുൻപിൽ എത്തിയത്.

   

നാലാം ദിവസം ബംഗ്ലാദേശിന്റെ വിക്കറ്റുകൾ പിഴുതെറിയാനിറങ്ങിയ ഇന്ത്യയ്ക്ക് വലിയ തിരിച്ചെടി തന്നെയായിരുന്നു ലഭിച്ചത്. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന്റെ ഓപ്പണർമാർ അടിച്ചു തകർത്തു. 513 എന്ന വിജയലക്ഷ്യം പിന്തുടർന്ന അവർക്കായി ഓപ്പണർമാർ നേടിയത് 124 റൺസിന്റെ പാർണർഷിപ്പ് ആയിരുന്നു. എന്നാൽ 67 റൺസ് എടുത്ത ഷാന്റോയെ ഉമേഷ് യാദവ് പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. മൂന്നാമനായിറങ്ങിയ യാസിർ അലിയെയും നാലാമനായിറങ്ങിയ ലിറ്റൻ ദാസിനെയും ഇന്ത്യ പെട്ടെന്ന് തന്നെ കൂടാരം കയറ്റി.

   

എന്നാൽ തന്റെ ആദ്യ ടെസ്റ്റ് കളിക്കുന്ന സാക്കിർ ഹസൻ ഒരുവശത്ത് പ്രതിരോധം തീർത്തു. മത്സരത്തിൽ 224 പന്തുകൾ നേരിട്ട ഹസ്സൻ 100 റൺസ് നേടുകയുണ്ടായി. ഹസൻ പുറത്തായ ശേഷം അക്ഷർ പട്ടേൽ രണ്ടു വിക്കറ്റുകൾ കൂടെ നേടി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 241 റൺസ് കൂടി നേടിയാൽ മാത്രമേ ബംഗ്ലാദേശിന് മത്സരത്തിൽ വിജയം കാണാനാവൂ.

   

മറുവശത്ത് ബാറ്റിംഗിന് അനുകൂലമായ സാഹചര്യമാണ് ഇന്ന് ചിറ്റോഗ്രാമിലെ പിച്ച് പുറത്തുകാട്ടിയത്.ഇന്ത്യയുടെ ബോളർമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും പിച്ചിൽ നിന്ന് പിന്തുണകൾ ലഭിച്ചിരുന്നില്ല. എന്നിരുന്നാലും നാലാം ദിവസം ആറ് വിക്കറ്റുകൾ നേടാൻ സാധിച്ചത് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *