ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു ഉഗ്രൻ ക്യാച്ചുമായി റിഷാഭ് പന്ത്. മത്സരത്തിൽ വളരെയധികം നിർണായകമായ ക്യാച്ചാണ് പന്ത് നേടിയത്. ഈ തകർപ്പൻ ക്യാച്ചിലൂടെ 124 റൺസ് നീണ്ടുനിന്ന ബംഗ്ലാദേശിന്റെ ഓപ്പണിങ് പാർണർഷിപ്പാണ് ഇന്ത്യ തകർത്തത്. പൂർണമായും ഇന്ത്യയ്ക്ക് ഭീഷണിയായിരുന്ന ആ പാർട്ണർഷിപ്പ് തകർത്തത് ഉമേഷ് യാദവിന്റെ ബോളിൽ ആയിരുന്നു.
മത്സരത്തിൽ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സിലെ 47ആം ഓവറിലായിരുന്നു സംഭവം നടന്നത്. ഉമേഷ് യാദവ് എറിഞ്ഞ ബോൾ ഓപ്പണർ ഷിന്റോയുടെ എഡ്ജിൽ തട്ടി ഫസ്റ്റ് സ്ലിപ്പിൽ നിന്ന കോഹ്ലിയുടെ കൈകളിലേക്ക് എത്തി. എന്നാൽ ബോൾ കൈപിടിയിൽ ഒതുക്കുന്നതിൽ കോഹ്ലി പരാജയപ്പെട്ടു. എന്നാൽ ബോൾ കോഹ്ലിയുടെ കയ്യിൽ കൊണ്ട ശേഷം പന്തിന്റെ അടുത്തേക്ക് വന്നു. പന്ത് അവിസ്മരണീയമായ രീതിയിൽ അത് കൈപിടിയിൽ ഒതുക്കുകയും ചെയ്തു. ശേഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം പന്തിന്റെ ഈ ക്യാച്ച് ശ്രദ്ധ പിടിച്ചുപറ്റി.
മത്സരത്തിൽ 513 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ഷാന്റോയും ഹസനും ചേർന്ന ആദ്യ വിക്കറ്റ് 124 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. പിച്ച് കൂടുതലായി ബാറ്റിംഗിനെ സഹായിക്കുന്നത് ഇന്നിംഗ്സിൽ ദൃശ്യമായിരുന്നു. എന്നാൽ ഉമേഷ് യാദവ് ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയതോടെ മത്സരത്തിൽ ഇന്ത്യ തിരിച്ചുവന്നു.
ഷാന്റോ പുറത്തായ ശേഷമെത്തിയ യാസിർ അലിയെയും ലിറ്റൻ ദാസിനെയും പെട്ടെന്ന് കൂടാരം കയറ്റാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. മത്സരത്തിൽ ഇപ്പോഴും ബംഗ്ലാദേശ് 250 റൺസിന് പിന്നിലാണ്. എങ്ങനെയെങ്കിലും ബംഗ്ലാദേശിന്റെ വിക്കറ്റുകൾ വീഴ്ത്തി വിജയം കാണാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
Great catch @RishabhPant17 #TestCricket pic.twitter.com/om5P1S9ZIK
— Yugal Chambhare (@iamYugal18) December 17, 2022