ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് നാളെ ചിറ്റോഗ്രാമിലാണ് ആരംഭിക്കുന്നത്. ബംഗ്ലാദേശിനിതിരായ ഏകദിന പരമ്പരയിൽ 1-0ന് പരാജയമേറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരയിൽ വിജയിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ഏകദിന പരമ്പരയിൽ ഇന്ത്യയെ വളരെയധികം ബാധിച്ചത് മുൻനിര ബാറ്റിംഗ് പ്രശ്നങ്ങളായിരുന്നു. എന്നാൽ ടെസ്റ്റിലേക്ക് വരുമ്പോൾ ഇന്ത്യയുടെ മുൻനിര ശക്തമാണ് എന്നാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര പറയുന്നത്.
ബോളിങ്ങിൽ മാത്രമാണ് ഇന്ത്യക്ക് ചോദ്യങ്ങൾ അവശേഷിക്കുന്നത് എന്ന് ആകാശ് ചോപ്ര പറയുന്നു. “ബോളിങ്ങൽ ചോദ്യങ്ങളുണ്ട്. എന്നാൽ ബാറ്റിംഗിൽ കാര്യങ്ങൾ കുറച്ചുകൂടി ലഘുവാണ്. ഗില്ലിനൊപ്പം കെഎൽ രാഹുലവും ഇന്ത്യക്കായി മത്സരത്തിൽ ഓപ്പൺ ചെയ്യുന്നത്. കെ എൽ രാഹുലാണ് മത്സരത്തിലെ ഇന്ത്യയുടെ നായകൻ. രോഹിത് ശർമ കളിക്കുന്നില്ല.”- ആകാശ് ചോപ്ര പറയുന്നു.
“ഇന്ത്യക്കായി ചെതേശ്വർ പൂജാരയാവും മൂന്നാം നമ്പറിൽ കളിക്കുന്നത്. അതിനുശേഷം നാലാം നമ്പറിൽ വിരാട് കോഹ്ലി ഇറങ്ങും. ഈ സാഹചര്യങ്ങളിൽ നമ്മുടെ ആദ്യ നാല് ബാറ്റർമാർ വളരെ മികച്ച രീതിയിൽ തന്നെ കളിക്കും. ശേഷം അഞ്ചാമനായി പന്ത് ഇറങ്ങും. അയ്യർ ആറാമനായും ക്രീസിലെത്തും. ഇതായിരിക്കും ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ വിക്കറ്റ് കീപ്പർ പന്ത് കളിച്ചിരുന്നില്ല. ശേഷം പന്തിന്റെ ഒരു മടങ്ങിവരാവും ടെസ്റ്റ് പരമ്പരയിൽ കാണാൻ സാധിക്കുക.
നിലവിൽ ഇന്ത്യയുടെ ബോളിംഗ് നിര മാത്രമാണ് ആശങ്കയുള്ളത്. ബൂമ്രയും മുഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയുമൊക്കെ പരിക്ക് മൂലം ടീമിൽ നിന്നും മാറി നിൽക്കുന്ന സാഹചര്യത്തിൽ മറ്റൊരു ബോളിംഗ് കോമ്പിനേഷൻ ഇന്ത്യക്ക് കണ്ടെത്തിയേ തീരൂ.