ഇഷാൻ കിഷന്റെ ഇന്നിങ്സുകൊണ്ട് പണികിട്ടിയത് ശുഭമാൻ ഗില്ലിന്!! വസീം ജാഫർ പറയുന്നു!!

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ വളരെ മികവാർന്ന ബാറ്റിംഗ് പ്രകടനം തന്നെയാണ് ഇഷാൻ കിഷൻ കാഴ്ചവച്ചത്. മത്സരത്തിൽ അതിവേഗ ഡബിൾ സെഞ്ചുറി നേടിയ കിഷൻ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. വെറും 126 പന്തുകളിലായിരുന്നു കിഷൻ മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയത്. ഇന്ത്യയുടെ ഏകദിന ഓപ്പണർമാരുടെ പട്ടികയിൽ ഇഷാൻ ശുഭമാൻ ഗില്ലിനെ മറികടന്നിട്ടുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്.

   

“ഇപ്പോൾ ഇഷാൻ കിഷൻ ശുഭമാൻ ഗില്ലിനെക്കാളും ഉയരത്തിൽ തന്നെയാണുള്ളത്. ശുഭ്മാൻ ആയിരുന്നു മുൻപിൽ. ഇഷാന്റെ ഈ ഇന്നിങ്സിന് മുൻപ് അവൻ തന്നെയായിരുന്നു ഇന്ത്യയുടെ മൂന്നാം ഓപ്പണർ. ധവാനും രോഹിതിനും ശേഷം അവനായിരുന്നു. എന്നാൽ ഇഷാന്റെ ഈ ഇന്നിങ്സോടെ ഗിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.”- വസീം ജാഫർ പറയുന്നു.

   

ഇതോടൊപ്പം ഇഷാൻ കിഷന്റെ മത്സരത്തിലെ ഇന്നിങ്സ് നിസ്വാർത്ഥപരമായിരുന്നു എന്നും വസീം ജാഫർ പറയുന്നു. “അയാൾ വളരെ നല്ല പ്രകടനമാണ് നടത്തിയത്. അർദ്ധസെഞ്ച്വറി നേടിയതിനു ശേഷവും നിസ്വാർത്ഥപരമായി ഇഷാൻ കിഷൻ കളിച്ചു. അയാൾ ബോളർമാരെ ആക്രമിക്കുകയും സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്തു. ഒപ്പം മികച്ച ഒരു സ്കോറും ലക്ഷ്യം വെച്ചു. അയാളുടെ നാഴികക്കല്ലിനെക്കാളും മുകളിലായി ടീമിനെ പ്രതിഷ്ഠിച്ചു.”- ജാഫർ കൂട്ടിച്ചേർക്കുന്നു.

   

2022ൽ ഇതുവരെ 12 ഏകദിനങ്ങൾ കളിച്ച ഗിൽ 638 റൺസാണ് നേടിയിട്ടുള്ളത്. 70.89 ആണ് ഗില്ലിന്റെ ശരാശരി. 2022ൽ എട്ട് ഏകദിനങ്ങൾ കളിച്ചിട്ടുള്ള കിഷൻ 59 റൺസു ശരാശരി 417 റൺസാണ് നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *