ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച ബോളിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് കാഴ്ചവച്ചത്. നിർണായ സമയത്ത് ബോളിംഗ് ക്രീസിലെത്തിയ സിറാജ് നിശ്ചിത പത്ത് ഓവറുകളിൽ 32 റൺസ് മാത്രം വീട്ടുനൽകി മൂന്നു വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്. ഒപ്പം ശർദുൽ താക്കൂറും ദീപക് ചാഹറും ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതിനാൽതന്നെ ഇന്ത്യയുടെ ബോളർമാരുടെ ആദ്യ ഏകദിനത്തിലെ പ്രകടനം എഴുതിത്തള്ളാനാവില്ല എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.
മത്സരത്തിലെ സിറാജിന്റെ പ്രകടനത്തെ പറ്റിയാണ് ആകാശ് ചോപ്ര ഏറ്റവുമധികം പ്രശംസിക്കുന്നത്. “സിറാജിന്റെ പ്രകടനമാണ് നമ്മൾ യഥാർത്ഥത്തിൽ പ്രശംസിക്കേണ്ടത്. കാരണം അയാളുടെ കരിയർ ഗ്രാഫ് ഉയരങ്ങളിലേക്ക് പോവുകയാണ്. അയാൾ വളരെയധികം സ്ഥിരതയോടെ ബോൾ ചെയ്യുന്നു. നേരത്തെ ഒരു ടെസ്റ്റ് ബോളറായി മാത്രമാണ് സിറാജിനെ തോന്നിയിരുന്നത്. എന്നാൽ ഇപ്പോൾ ഏകദിനങ്ങളിലും കൃത്യമായി സ്ഥിരതയിൽ തന്നെ ബോൾ ചെയ്യാൻ സിറാജിന് സാധിക്കുന്നുണ്ട്. ആകാശ് ചോപ്ര പറയുന്നു.
ഒപ്പം സിറാജിന്റെ ബോളിങ്ങിലെ വേരിയേഷനുകളെകുറിച്ചും ആകാശ് ചോപ്ര സംസാരിക്കുകയുണ്ടായി. “സിറാജ് ട്വന്റി20 ക്രിക്കറ്റിൽ ഏറ്റക്കുറച്ചിലുകലുള്ള ബോളറായിയാണ് എനിക്ക് തോന്നുന്നത്. എന്നാൽ ഏകദിന ക്രിക്കറ്റിൽ കൃത്യമായ ബോളിംഗ് തന്ത്രം സിറാജിനുണ്ട്. ബാറ്റർമാരെ കുഴപ്പിക്കുന്നതിനുള്ള മൂവ്മെന്റ് സിറാജ് സൃഷ്ടിക്കുന്നുണ്ട്.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ദീപക് ചാഹറും ശർദുൽ താക്കൂറും ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചതായും ആകാശ് ചോപ്ര പറയുന്നു. ന്യൂ ബോളിൽ ഇരുബോളർമാർക്കും കൃത്യമായി സിംഗ് കണ്ടെത്താൻ സാധിക്കുമെന്നും ചോപ്ര പറയുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളിലും ഇരു ബോളർമാർക്കും ഇന്ത്യയുടെ ശക്തിയെയും മാറാൻ സാധിക്കുമെന്നാണ് ചോപ്രയുടെ പക്ഷം.