തോൽവിയ്ക്ക് കാരണം ബോളിംഗ് നിരയല്ല!! ബാറ്റിങ്ങിലെ പരാജയം തന്നെയാണ് – ദിനേശ് കാർത്തിക്ക്

   

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ പരാജയത്തിനുശേഷം പലരും കുറ്റപ്പെടുത്തുന്നത് ഇന്ത്യയുടെ ബോളിംഗ് നിരയെയാണ്. മത്സരത്തിൽ അവസാന വിക്കറ്റിൽ ബംഗ്ലാദേശ് വിജയിച്ചതിൽ ബോളർമാർക്ക് പങ്കുണ്ട് എന്നത് വ്യക്തമാണ്. പക്ഷേ അതിലധികം ഇന്ത്യയുടെ പരാജയത്തിന് കാരണമായത് ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം തന്നെയാണെന്നാണ് ഇന്ത്യൻ ബാറ്റർ ദിനേശ് കാർത്തിക് പറയുന്നത്. മത്സരത്തിൽ നിശ്ചിത 50 ഓവറുകൾക്ക് മുൻപ് ഇന്ത്യ ഓൾഔട്ട് ആയത് പരാജയത്തിൽ പങ്കുവഹിച്ചു എന്ന് കാർത്തിക്ക് സൂചിപ്പിക്കുന്നു.

   

“നമ്മൾ മത്സരത്തിൽ പരാജയപ്പെടാൻ കാരണം ബോളിങ്ങല്ല. ബാറ്റിംഗിൽ ഭൂരിഭാഗവും ഉണ്ടായ മോശം പ്രകടനം തന്നെയാണ് ഇന്ത്യയെ മത്സരത്തിൽ ബാധിച്ചത്. എന്നെ സംബന്ധിച്ച് ബോളർമാർ മികവാർന്ന രീതിയിൽ തന്നെയാണ് ബോൾ ചെയ്തത്. അവർ ഒൻപത് വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ അതിനുശേഷം കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു.”- ദിനേശ് കാർത്തിക്ക് പറയുന്നു.

   

അതുപോലെതന്നെ അവസാന 8 ഓവറുകളിൽ ബാറ്റ് ചെയ്യാൻ സാധിക്കാതെ വന്നത് മത്സരത്തിൽ വ്യത്യാസമുണ്ടാക്കി എന്ന് കാർത്തിക്ക് പറഞ്ഞു. “അവസാന 8 ഓവറുകളിൽ ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യാൻ സാധിക്കാതെ വന്നു. അവർക്ക് അതിനനുസരിച്ച് കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ സാധിച്ചില്ല. ഇന്ത്യയുടെ കൈപിടിയിൽ നിന്നും മത്സരം വഴുതി പോയതിന്റെ ഒരു പ്രധാന കാരണം ഇതുതന്നെയായിരുന്നു.”- ദിനേശ് കാർത്തിക്ക് കൂട്ടിച്ചേർക്കുന്നു.

   

ഇതോടൊപ്പം ഇത്തരം മത്സരങ്ങളാണ് ഇന്ത്യക്ക് ആവശ്യമെന്നും ദിനേശ് കാർത്തിക്ക് പറയുകയുണ്ടായി. മത്സരത്തിൽ ആവശ്യത്തിന് സമ്മർദ്ദങ്ങളും മറ്റും ഇന്ത്യക്കുണ്ടായിരുന്നു. മാത്രമല്ല മത്സരത്തിൽ മധ്യനിരക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവസരവും ലഭിച്ചതായി കാർത്തിക്ക് പറയുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതോടെ അടുത്ത രണ്ട് ഏകദിനങ്ങളും ഇന്ത്യയ്ക്ക് നിർണായകമായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *