ന്യൂസീലാൻഡ് പര്യടനത്തിൽ മഴ വന്നതുകൊണ്ട് ഇന്ത്യ രക്ഷപെട്ടു!! അല്ലേൽ പെട്ടേനെ!! ഗാവാസ്കർ പറയുന്നു

   

പലകാരണങ്ങൾ കൊണ്ടും ഇന്ത്യ മറക്കാൻ ശ്രമിക്കുന്ന ഒന്നാണ് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ശേഷമുള്ള രണ്ടു മത്സരങ്ങളും മഴമൂലം ഉപേക്ഷിക്കപ്പെട്ടു. അവസാന മത്സരത്തിൽ പരാജയത്തിന്റെ പടുകുഴിയിലേക്ക് നീങ്ങിയ ഇന്ത്യയെ മഴ രക്ഷിച്ചെടുക്കുകയായിരുന്നു. ഇത് ഇന്ത്യക്ക് ഗുണമായി മാറി എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നത്. മഴയുടെ സഹായമില്ലായിരുന്നുവെങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ കൂടുതൽ സങ്കീർണമായേനെ എന്ന് ഗവാസ്കർ പറയുന്നു.

   

“ന്യൂസിലാൻഡിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ പൂർണമായും പരാജയപ്പെടേണ്ടതായിരുന്നു. എന്നാൽ മഴ ഇന്ത്യയെ രക്ഷിക്കുകയാണ് ചെയ്തത്. ഇതോടൊപ്പം ആ പരമ്പര കാട്ടിത്തരുന്ന ഒരു കാര്യമുണ്ട്. എക്സ്ട്രാ ബൗൺസും ബോളർമാർക്ക് പിന്തുണയും നൽകുന്ന പിച്ച് ഇന്ത്യൻ ബാറ്റർമാർക്ക് ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നുണ്ട്. നേരത്തത്തെ ജനറേഷനും ഈ പ്രശ്നം ഉണ്ടായിരുന്നു.”* സുനിൽ ഗവാസ്കർ പറഞ്ഞു.

   

“ടെസ്റ്റ് മത്സരങ്ങളിൽ അവിടെ ബാറ്റർമാർക്ക് കാര്യങ്ങൾ കുറച്ച് എളുപ്പമാണ്. കാരണം അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് പെരുമാറാനും കുറച്ചധികം സമയം ലഭിക്കും. പക്ഷേ ഏകദിന ക്രിക്കറ്റിൽ എല്ലാ ബോളുകളിലും റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല സ്കോർ നേടാൻ പറ്റുന്ന ബോളുകൾ കണ്ടെത്തുക എന്നതും കുറച്ചു പാടാണ്.”- സുനിൽ ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

   

ശ്രേയസ് അയ്യറും ശുഭ്മാൻ ഗില്ലും ശിഖർ ധവാനും മാത്രമായിരുന്നു ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി 100ലധികം റൺസ് നേടിയത്. പ്രധാനമായും പരമ്പരയിൽ പരാജയപ്പെട്ടത് സൂര്യകുമാർ യാദവും റിഷഭ് പന്തുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *