അവസരങ്ങൾ ലഭിക്കാതെ പോയതിന്റെ പേരിൽ അവന് ഇന്ത്യ വിട്ടു!! ഭാവി വിരാട് കോഹ്ലി എന്ന് അറിയപ്പെട്ടവൻ!!

   

നിഷേധിക്കപ്പെടുന്ന അവസരങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടിവരുന്ന ഒരു മുഖം മലയാളി ക്രിക്കറ്റർ സഞ്ജു സാംസന്റേതാണ്. കാരണം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സഞ്ജുവിന് ഇന്ത്യൻ നിരയിൽ അവസരങ്ങൾ ലഭിക്കുന്നില്ല. എന്നാൽ സഞ്ജുവിനെക്കാളും മുൻപ് അവസരങ്ങൾ അവഗണിക്കപ്പെട്ടത് മൂലം ഇന്ത്യയിൽ നിന്നകന്ന മറ്റൊരു ക്രിക്കറ്ററുണ്ട്. ഒരുകാലത്ത് ഇന്ത്യയുടെ ഭാവി വിരാട് കോഹ്ലി എന്ന പലരും വിശേഷിപ്പിച്ചിരുന്ന ഉൻമുക്ത് ചന്ദ്. തന്റെ കരിയറിലുടനീളം ഉൻമുക്ത് ചന്ദ് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. പക്ഷേ ഇന്ത്യൻ ടീമിൽ അവന് അവസരങ്ങൾ ലഭിക്കാതെ വരികയായിരുന്നു.

   

2012ലെ ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായിരുന്നു ഉൻമുക്ത് ചന്ദ്. ഇന്ത്യക്കായി അണ്ടർ 19 ലോകകപ്പിൽ ചന്ദ് നിറഞ്ഞടി. ടൂർണമെന്റിന്റെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 38ന് നാല് എന്ന നിലയിൽ തകർന്നപ്പോൾ ചന്ദ് ഇന്ത്യയെ കൈപിടിച്ചു കയറ്റി. ഫൈനലിൽ 111 റൺസ് നേടി പുറത്താവാതെ നിന്ന ചന്ദിന്റെ ബലത്തിലായിരുന്നു അന്ന് ഇന്ത്യ കിരീടം ചൂടിയത്.

   

ശേഷം 2013ലെ ഐപിഎല്ലിൽ ഡൽഹി ടീം ചന്ദിനെ സ്വന്തമാക്കുകയുണ്ടായി. പക്ഷേ 2013 ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ബ്രറ്റ് ലീയുടെ ബോളിൽ ചന്ദ് ക്ലീൻ ബൗൾഡായി. ശേഷം ചന്ദ് തന്റെ കരിയറിൽ നിർഭാഗ്യം കൊണ്ട് പതറി. ശേഷം പല ആഭ്യന്തര ടൂർണമെന്റ്കളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും പന്തിന് ഇന്ത്യയുടെ ദേശീയ ടീമിലെത്താൻ സാധിക്കാതെ വന്നു. ഇന്ത്യയുടെ പല സ്ക്വാഡുകളിലും അംഗമായിട്ടും ചന്ദിന് ടീമിൽ അവസരങ്ങൾ ലഭിച്ചില്ല.

   

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ 67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 3379 റൺസാണ് ചന്ദ് നേടിയത്. കൂടാതെ 120 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 4505 റൺസും ചന്ദ് നേടി. ഒരു സമയത്ത് വിരാട് കോഹ്ലിയെ പോലെ ഉയർന്നുവരുമെന്ന് കരുതിയ ഈ ക്രിക്കറ്റർ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അമേരിക്കയിലേക്ക് പറന്നു. കാരണമായത് ടീമിൽ ലഭിക്കാതെ പോയ അവസരങ്ങൾ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *