രോഹിതിനെ ട്വന്റി20 നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത് ശരിയല്ല!! ഗംഭീർ പറയാനുള്ള കാരണം ഇതാണ്!!

   

2022 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ട്വന്റി20 നായകസ്ഥാനം സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു. ലോകകപ്പിൽ രോഹിത്തിന്റെ നേതൃത്വത്തിൽ ആക്രമണ സ്വഭാവം പുറത്തെടുക്കാൻ ഇന്ത്യൻ നിരക്ക് സാധിക്കാതെ വന്നതിനാൽ തന്നെ വിമർശനങ്ങളും ഉയർന്നു. എന്നാൽ ഇതിനുശേഷം നടന്ന ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ പര്യടനത്തിൽ ഹർദിക് പാണ്ട്യയായിരുന്നു ഇന്ത്യൻ നിരയെ നയിച്ചത്. അതോടെ ഹർദിക്കിനെ ഇന്ത്യയുടെ സ്ഥിരമായ ട്വന്റി20 നായകനാക്കണമെന്നും മുൻ ക്രിക്കറ്റർമാർ പറയുകയുണ്ടായി. പക്ഷേ ട്വന്റി20 ലോകകപ്പിന് പിന്നാലെ രോഹിത്തിനെ നായക പദവിയിൽ നിന്നും മാറ്റുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ല എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇപ്പോൾ പറയുന്നത്.

   

“ഹാർദിക് തീർച്ചയായും നായകനാവാൻ സാധിക്കുന്ന ക്രിക്കറ്റർ തന്നെയാണ്. എന്നാൽ രോഹിത്തിനെ സംബന്ധിച്ച് അങ്ങനെ ഒരു നായകത്വം നിർഭാഗ്യകരം തന്നെയാണ്. എന്തെന്നാൽ ഒരൊറ്റ ഐസിസി ഈവെന്റിലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ രോഹിതിന്റെ നായകത്വത്തെ അളക്കുന്നത് അത്ര ശരിയായ മാർഗ്ഗമല്ല.”- ഗൗതം ഗംഭീർ പറഞ്ഞു.

   

ഇതോടൊപ്പം ഇന്ത്യയുടെ ഭാവി ട്വന്റി20 നായകനാവാൻ സാധ്യതയുള്ള ക്രിക്കറ്റർ പൃഥ്വി ഷാ ആണെന്നും ഗംഭീർ പറഞ്ഞു. “പൃഥ്വി ഷാ വളരെ ആക്രമണ മനോഭാവമുള്ള ഒരു നായകനായിരിക്കും. വലിയ വിജയം നേടിയെടുക്കാൻ ഷായ്ക്ക് സാധിക്കും. കാരണം കായികങ്ങളിൽ നമുക്ക് ആവശ്യം അങ്ങനെ ആക്രമണോത്സുകമായ മനോഭാവമുള്ള കളിക്കാരനെ തന്നെയാണ്.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.

   

നിലവിൽ രോഹിത് തന്നെയാണ് ഇന്ത്യയുടെ ഏകദിന ടെസ്റ്റ് ടീമുകളുടെ നായകൻ. 2023ൽ 50 ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇതിന് മാറ്റങ്ങളുണ്ടാവാൻ സാധ്യതകൾ ഒന്നുമില്ല. എന്നിരുന്നാലും ട്വന്റി20യിൽ മറ്റൊരു ആക്രമണോത്സുകമായ യുവനിരയെ അടുത്ത ലോകകപ്പിനായി കെട്ടിപ്പടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *