ഓസ്ട്രേലിയൻ ക്രിക്കറ്റിലും ലോകക്രിക്കറ്റിലും അവനെ പൂട്ടാൻ മറ്റൊരാളില്ല!! മാക്സ്വെൽ പറയുന്നു!!

   

ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യക്കായി തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നവരിൽ ആദ്യ സ്ഥാനത്താണ് സൂര്യകുമാർ യാദവ്. ഈ വർഷം മുഴുവൻ ഇന്ത്യക്കായി സ്ഥിരതയോടെ വെടിക്കെട്ട് തുടർന്ന സൂര്യയെ പ്രശംസിച്ച ഒരുപാട് ക്രിക്കറ്റ് താരങ്ങളും രംഗത്ത് വരികയുണ്ടായി. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ന്യൂസിലാൻഡിനെതിരെ ഇറങ്ങിയ ഇന്ത്യയുടെ യുവനിരക്കും സൂര്യകുമാർ നട്ടെല്ലായിരുന്നു. സൂര്യയെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് ഓസ്ട്രേലിയൻ ബാറ്റർ ഗ്ലെൻ മാക്സ്വല്ലാണ്.

   

സൂര്യകുമാർ മറ്റൊരു ലെവൽ കളിക്കാരനാണെന്നും ബിഗ് ബാഷിൽ കളിപ്പിക്കാൻ താല്പര്യമുണ്ടെന്നും മാക്സ്വെൽ പറയുന്നു. “ഓസ്ട്രേലിയൻ ക്രിക്കറ്റിനെ സംബന്ധിച്ച് സൂര്യകുമാറിനെ ബിഗ് ബാഷിലേക്ക് വാങ്ങാനുള്ളയത്ര പണമൊന്നും ഞങ്ങളുടെ പക്ഷമില്ല. അല്ലാത്തപക്ഷം ബാക്കി എല്ലാ കളിക്കാരെയും ഒഴിവാക്കി പണം സ്വരൂപിച്ച് സൂര്യയെ സ്വന്തമാക്കേണ്ടി വരും. അത്രമാത്രം മികച്ച ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ്”- മാക്സ്വെൽ പറയുന്നു.

   

“അയാൾ സ്ഥിരതയുള്ള ക്രിക്കറ്ററാണ്. ക്രിക്കറ്റിലെ ബാക്കിയുള്ളവരെക്കാൾ ഒരുപാട് മെച്ചമാണ് സൂര്യ. ഓസ്ട്രേലിയൻ ടീമിലോ ലോകക്രിക്കറ്റിലോ തന്നെ സൂര്യയുടെ അടുത്ത് പോലും മറ്റൊരു കളിക്കാരനുമില്ല. ഐപിഎല്ലിൽ ചില സമയത്ത് ജോസ് ബട്ലർ സൂര്യയുടെ അടുത്തുണ്ട്. പക്ഷേ സൂര്യകുമാർ മറ്റൊരു ലെവൽ കളിക്കാരനാണ്. അയാൾ വളരെ സ്ഥിരതയുള്ളവനാണ്.”- മാക്സ്വെൽ കൂട്ടിച്ചേർക്കുന്നു.

   

നിലവിൽ ഇന്ത്യയുടെ ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് സൂര്യമാകുമാർ യാദവ് നിറഞ്ഞാടുന്നത്. എന്നാൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലൂടെ സൂര്യകുമാർ ടെസ്റ്റിൽ അരങ്ങേറുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ പരിക്കിൽ തുടരുന്ന ജഡേജയ്ക്ക് പകരമാകും സൂര്യകുമാർ ഇന്ത്യക്കായി ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *