പന്തിന് കൂടുതൽ അവസരങ്ങൾ നൽകുമ്പോൾ, സഞ്ജുവിന് വീണ്ടും അവഗണനകൾ!! ദിനേശ് കാർത്തിക് പറയുന്നു!!

   

ഇന്ത്യൻ ടീമിലെ അവസരത്തിനായി ഒരുപാട് ബുദ്ധിമുട്ടുകയാണ് മലയാളി താരം സഞ്ജു സാംസൺ. ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പര്യിൽ ഇന്ത്യ സഞ്ജുവിനെ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ മത്സരങ്ങളിലെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ സഞ്ജുവിന് സാധിച്ചില്ല. 2 ട്വന്റി20കളിലും സഞ്ജുവിന്റെ സ്ഥാനത്ത് ഋഷഭ് പന്തിനെയിരുന്നു ഇന്ത്യ കളിപ്പിച്ചിരുന്നത്. ഇതേപ്പറ്റിയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക് ഇപ്പോൾ സംസാരിക്കുന്നത്.

   

പന്തിന് ഇന്ത്യൻ ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിക്കുന്നതായും ഇത് മറ്റു കളിക്കാരുടെ അവസരങ്ങൾ ഇല്ലായ്മ ചെയ്യുന്നതായും കാർത്തിക്ക് പറയുന്നു. “പന്ത് മത്സരത്തിന്റെ എല്ലാ ഫോർമാറ്റിലും കളിക്കുന്നുണ്ട്. അയാൾ റൺസ് നേടുമ്പോൾ നമുക്ക് നന്നായി തോന്നും. അപ്പോൾ മികച്ച ഷോട്ടുകളും കളിക്കും. അങ്ങനെയൊരു കളിക്കാരനാണ് പന്ത്. ഇനി ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിനങ്ങളും പന്തിനു ലഭിക്കും. ശേഷം ബംഗ്ലാദേശിനെതിരായ പരമ്പരയും. അതിനാൽ തന്നെ സഞ്ജുവിനെ പോലെയുള്ള കളിക്കാരെക്കാൾ അവസരങ്ങൾ പന്തിന് ലഭിക്കുന്നുണ്ട്.”- കാർത്തിക് പറഞ്ഞു.

   

“അതുകൊണ്ട് ചില സമയങ്ങളിൽ മറ്റുള്ള കളിക്കാർക്ക് അവസരങ്ങൾ ലഭിക്കാതെ വരുന്നു. എനിക്ക് അതിൽ വലിയ വിഷമമുണ്ട്. അവിടെയാണ് പന്ത് മുൻപിലേക്ക് വന്ന് തന്റെ കഴിവ് പ്രദർശിപ്പിക്കേണ്ടത്. അയാൾ മികച്ച പ്രകടനങ്ങൾ നടത്തി മുന്നോട്ട് പോകേണ്ടത് ആവശ്യമാണ്.”- കാർത്തിക് കൂട്ടിച്ചേർക്കുന്നു.

   

ന്യൂസിലാൻഡിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഇനി കളിക്കുന്നത്. പ്രസ്തുത മത്സരങ്ങളിൽ ഇന്ത്യ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിന പരമ്പരയിൽ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ച വെച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *