സെഞ്ച്വറി നേടുക എന്നത് പ്രത്യേക കാര്യമാണ്!! പക്ഷെ ടീമിനായി അവസാനം വരെ ടീമിൽ തുടരുന്നതാണ് അതിലും വലുത് : സൂര്യകുമാർ

   

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യയുടെ ബാറ്റർ സൂര്യകുമാർ യാദവ് കാഴ്ചവച്ചത്. മത്സരത്തിൽ 51 പന്തുകളിൽ 11 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. മാത്രമല്ല ഇന്ത്യൻ ഇന്നിങ്സിലെ അവസാന നാല് ഓവറുകളിൽ 62 റൺസ് ചേർക്കാനും സൂര്യകുമാർ യാദവിന് സാധിച്ചു. തന്റെ രണ്ടാം ഏകദിനത്തിലെ ഇന്നിങ്സിനെപറ്റി ശേഷം സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.

   

“ട്വന്റി20 മത്സരങ്ങളിൽ സെഞ്ച്വറി നേടുക എന്നതിന് വളരെ പ്രത്യേകതയുണ്ട്. അതേസമയം തന്നെ അവസാന ബോൾ വരെ ക്രീസിൽ തുടരേണ്ടതും പ്രാധാന്യമുള്ള കാര്യമാണ്. ഹാർദിക് എന്റെ അടുത്തുവരികയും 18 ഓ 19 ഓ ഓവർ വരെ ക്രീസിൽ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെയെങ്കിൽ 185നു മുകളിൽ ഒരു സ്കോർ കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.”- സൂര്യകുമാർ യാദവ് പറഞ്ഞു.

   

“പതിനാറാം ഓവറിന്റെ അവസാനം ഞങ്ങൾ നീണ്ട ഒരു സംഭാഷണത്തിൽ ഏർപ്പെട്ടു. മത്സരം അവസാന ഓവറിലേക്ക് എത്തിക്കുന്നതിനെപ്പറ്റിയായിരുന്നു സംസാരിച്ചത്. അവസാന ഓവറുകളിൽ പരമാവധി റൺസ് കണ്ടെത്തേണ്ടത് ടീമിന്റെ ആവശ്യമാണ്. നെറ്റ്സിൽ വീണ്ടും വീണ്ടും വമ്പനടികൾ നടത്തുന്നതിനാൽ തന്നെ എനിക്ക് അതിന് സാധിച്ചു.”- സൂര്യകുമാർ കൂട്ടിച്ചേർത്തു.

   

11 ബൗണ്ടറികളും 7 പടുകൂറ്റൻ സിക്സറുകളുമായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്. സൂര്യയുടെ ഈ വെടിക്കെട്ടിന്റെ ബലത്തിൽ ഇന്ത്യ 191 എന്ന വമ്പൻ സ്കോറിലെത്തി. ശേഷം ന്യൂസിലാൻഡിനെ 126 റൺസ് എന്ന സ്കോറിൽ ഒതുക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. മത്സരത്തിൽ 65 റൺസിനായിരുന്നു ഇന്ത്യ വിജയം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *