ഈ സീസണിൽ ബാംഗ്ലൂർ കിരീടം നേടും!! അടുത്ത 3 സീസണുകളിലും അതാവർത്തിക്കും – ഡിവില്ലിയേഴ്സ്

   

ഇന്ത്യൻ പ്രീമിയർ ലീഗിൽ പലപ്പോഴും വളരെ പ്രതീക്ഷയോടെയെത്തി പരാജയങ്ങൾ ഏറ്റുവാങ്ങുന്ന ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ഐപിഎല്ലിന്റെ തുടക്കം മുതൽ വമ്പൻ താരങ്ങൾ ടീമിൽ അണിനിരന്നിട്ടും ഇതുവരെ ഒരിക്കൽ പോലും ജേതാക്കളാവാൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. നിലവിൽ ഫാഫ് ഡ്യൂപ്ലസിയാണ് ഐപിഎല്ലിൽ ബാംഗ്ലൂരിന്റെ നായകൻ. കൂടാതെ കോഹ്ലിയും മാക്സ്വെലുമൊക്കെ ടീമിലുണ്ട്. ഇത്തവണ ബാംഗ്ലൂർ ടീം കിരീടം സ്വന്തമാക്കുമെന്നാണ് മുൻ ബാംഗ്ലൂർ താരം എബി ഡിവില്ലിയേഴ്സ് പറയുന്നത്.

   

ഈ ചങ്ങലുകൾ തകർക്കാൻ സാധിച്ചാൽ വരുന്ന മൂന്ന് നാല് വർഷങ്ങളിൽ തുടർച്ചയായി കിരീടം നേടാൻ ബാംഗ്ലൂരിന് സാധിക്കുമെന്നും ഡിവില്ലിയേഴ്സ് പറയുന്നു. “ഇതിപ്പോൾ കുറച്ചധികം സീസണുകളായി. പതിനാലോ പതിനഞ്ചോ സീസണുകളായി. അതിനാൽതന്നെ ഈ ചങ്ങലകൾ പൊട്ടിച്ചെറിയേണ്ടത് ബാംഗ്ലൂരിന്റെ ആവശ്യമാണ്. ഈ സീസണിൽ ബാംഗ്ലൂരിന് ചാമ്പ്യന്മാരാകാൻ സാധിച്ചാൽ, വരുന്ന മൂന്ന് നാല് സീസണുകളും അവർക്ക് ജയിക്കാൻ സാധിക്കും. എന്തായാലും കാത്തിരുന്നേ പറ്റൂ.

   

ട്വന്റി20 ക്രിക്കറ്റിൽ എന്തും സംഭവിക്കാം. പ്രത്യേകിച്ച് നോകൗട്ട് മത്സരങ്ങളിൽ. ബാംഗ്ലൂർ തിരിച്ചെത്തും എന്നാണ് ഞാൻ കരുതുന്നത്.”- ഡിവില്ലിയേഴ്സ് പറഞ്ഞു. ഇതോടൊപ്പം തനിക്ക് ബാംഗ്ലൂർ ടീമിനോടുള്ള താല്പര്യവും ഡിവില്ലിയേഴ്സ് വിശദീകരിക്കുകയുണ്ടായി. “ഞാൻ ബാംഗ്ലൂരിനെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ ജീവിതം മാറ്റിമറിച്ചത് ബാംഗ്ലൂർ ടീമാണ്. 2011 ന് ശേഷം ഞാൻ ടീമിലുണ്ട്. ഒരുപാട് സുഹൃത്തുക്കളെയും എനിക്ക് ടീമിൽനിന്ന് ലഭിച്ചു. ഞങ്ങൾ എല്ലാവരും ബാംഗ്ലൂർകാർ തന്നെയാണ്.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

   

2011 മുതൽ 2021 വരെയാണ് ഡിവില്ലിയേഴ്സ് ബാംഗ്ലൂർ ടീമിനായി കളിച്ചത്. ഈ വർഷങ്ങളിലൊക്കെയും ബാംഗ്ലൂരിന്റെ നട്ടെല്ലായിരുന്നു ഡിവില്ലിയേഴ്സ്. എന്നിരുന്നാലും ബാംഗ്ലൂരിനെ കിരീടം ചൂടിക്കാൻ ഡിവില്ലിയേഴ്സിന് സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *