സ്റ്റാറിലും സോണിയിലും ന്യൂസിലാൻഡ് പര്യടനങ്ങൾ കാണാൻ പറ്റില്ല!! സംപ്രേഷണം ചെയ്യുന്ന പ്ലാറ്റ്ഫോമുകൾ നോക്കാം!!

   

ലോകകപ്പിന് ശേഷം മറ്റൊരു ട്വന്റി20 ടൂർണമെന്റിന് ഇന്ത്യ ഇറങ്ങുകയാണ്. ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യ മൂന്ന് ട്വന്റി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഏറ്റുമുട്ടുന്നത്. ഹർദിക്ക് പാണ്ട്യയാണ് ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകൻ. ഒപ്പം റിഷാഭ് പന്ത് ഇന്ത്യയുടെ ഉപനായകനായും അണിനിരക്കും. യുവതാരങ്ങളുടെ വലിയ നിരതന്നെയാണ് ന്യൂസിലാൻഡിനെതിരെ അണിനിരക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം നാളെ വെല്ലിങ്ടണിൽ നടക്കും.

   

വെല്ലിങ്ടണിലെ സ്കൈ സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം ആരംഭിക്കുക. എന്നാൽ ഇത്തവണ ഇന്ത്യയിലെ ലീഡിങ് സ്പോർട്സ് ചാനലുകളിൽ ഒന്നുംതന്നെ ഈ മത്സരങ്ങൾ ലഭ്യമല്ല. സ്റ്റാർ നെറ്റ്‌വർക്കും സോണി നെറ്റ്‌വർക്കും ന്യൂസിലാൻഡിലെ മത്സരങ്ങളുടെ കരാർ ഏറ്റെടുത്തിട്ടില്ല. ഈ അവസരത്തിൽ ‘ഡി ഡി സ്പോർട്സ്’ ചാനലിൽ മാത്രമാണ് ഇന്ത്യയിൽ ഈ പരമ്പര കാണാൻ സാധിക്കുന്നത്.

   

കൂടാതെ ആമസോൺ പ്രൈം വീഡിയോയിലും മത്സരം തൽസമയം കാണാവുന്നതാണ്. ഇന്ത്യൻ പുരുഷ ടീമിന്റെ മത്സരങ്ങൾ ഇതാദ്യമായാണ് ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്യുന്നത്. സബ്സ്ക്രിപ്ഷനുള്ള ആരാധകർക്ക് മത്സരം തൽസമയം ആസ്വദിക്കാവുന്നതാണ്.

   

മൂന്നു മത്സരങ്ങളടങ്ങുന്ന ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം നവംബർ 20നും, മൂന്നാം മത്സരം നവംബർ 22നുമാണ് നടക്കുന്നത്. പരമ്പരക്ക് ശേഷം മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയുമുണ്ട്. ശിഖർ ധവാനാണ് ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കുന്നത്. എന്തായാലും മത്സരത്തിൽ ഇന്ത്യയുടെ യുവനിര തീതുപ്പും എന്നതുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *