ഇന്ത്യ താഴ്ന്ന പ്രകടനം കാഴ്ചവെക്കുന്നുവെന്ന് മൈക്കിൾ വോൺ! ഞങ്ങൾക്ക് ആരുടെയും മുൻപിൽ ഒന്നും തെളിയിക്കാനില്ലന്ന് പാണ്ട്യയുടെ മറുപടി!!

   

ട്വന്റി ട്വന്റി ലോകകപ്പിലെ മോശം പ്രകടനത്തിനുശേഷം മുൻതാരങ്ങളിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ ഇന്ത്യൻ ടീമിനെ തേടിയെത്തിയിരുന്നു. ലോകകപ്പിന്റെ സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ശേഷം ഏറ്റവുമധികം വിമർശനമുന്നയിച്ചത് മുൻ പാക്കിസ്ഥാൻ – ഇംഗ്ലണ്ട് താരങ്ങളാണ്. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും താഴ്ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ടീമാണ് ഇന്ത്യ എന്നായിരുന്നു ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ പറഞ്ഞത്. ഇതിനു മറുപടി നൽകി രംഗത്തുവന്നിരിക്കുന്നത് ഇന്ത്യയുടെ ഓൾറൗണ്ടർ ഹർദിക് പാണ്ട്യയാണ്.

   

തങ്ങൾക്ക് ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല എന്നാണ് ഹർദിക് പാണ്ഡ്യ മൈക്കിൾ വോണിന്റെ ഈ വിമർശനത്തിനെതിരെ പ്രതികരിച്ചത്. “നമ്മൾ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാത്തപ്പോൾ വിമർശനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആളുകൾക്ക് അവരുടേതായ അഭിപ്രായമുണ്ട്. ഞാൻ അതിനെ ബഹുമാനിക്കുന്നു. ഒപ്പം ആളുകൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ആണുള്ളത്. അന്താരാഷ്ട്രതലത്തിൽ കളിക്കുന്ന ഞങ്ങളെ സംബന്ധിച്ച് ഞങ്ങൾക്ക് ആരുടെയും മുൻപിൽ ഒന്നും തന്നെ തെളിയിക്കാനില്ല. ഇതൊരു കായികമാണ്.

   

മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ നമ്മൾ ശ്രദ്ധിക്കണം. മത്സരഫലങ്ങൾ ചിലപ്പോൾ വിചാരിക്കുന്നതാവില്ല. എന്തായാലും മുൻപോട്ടു പോയേ പറ്റൂ.”- പാണ്ട്യ പറയുന്നു. “ട്വന്റി20 ലോകകപ്പിലെ പ്രകടനം വളരെയേറെ നിരാശാജനകം തന്നെയാണ്. പക്ഷേ ഞങ്ങൾ പ്രൊഫഷണൽ ക്രിക്കറ്റർമാരാണ്. എല്ലാം പരിഹരിച്ച് വിജയം കൊയ്യേണ്ടത് ആവശ്യമാണ്. തെറ്റുകൾ തിരുത്തി മുൻപോട്ട് പോകേണ്ടത് നമ്മുടെ ടീമിന്റെ ആവശ്യം തന്നെയാണ്.”- പാണ്ട്യ കൂട്ടിച്ചേർക്കുന്നത്.

   

നിലവിൽ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ ക്യാപ്റ്റനാണ് ഹർദിക് പാണ്ഡ്യ. നവംബർ 18നാണ് പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം നടക്കുന്നത്. 2024 ലോകകപ്പിനായി പുതിയ ട്വന്റി20 ടീം കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ ശ്രമമാണ് ഈ പരമ്പരയിലൂടെ ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *