നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച രണ്ട് ബാറ്റർമാരാണ് ബാബർ ആസാമും വിരാട് കോഹ്ലിയും. ഇരുവരും തങ്ങളുടെതായ രീതിയിൽ മുൻനിരയിൽ പ്രാവണ്യം കാട്ടിയ ക്രിക്കറ്റർമാരാണ്. എന്നാൽ നിസ്വാർത്ഥതയുടെ കാര്യത്തിൽ വിരാട് കോഹ്ലിയുടെ അടുത്ത് പോലും ആസം വരില്ല എന്നാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ പറയുന്നത്. ലോകകപ്പിലൂടനീളം ഓപ്പണറായി മോശം പ്രകടനമായിരുന്നു ബാബർ ആസം കാഴ്ചവച്ചിരുന്നത്.ഇതിനുശേഷം ഓപ്പണിങ് സ്ഥാനം മറ്റൊരു ബാറ്റർക്ക് ആസാം വിട്ടുനൽകാത്തതിന് പ്രതിഷേധം ഉയർന്നിരുന്നു. ഈ അവസരത്തിലാണ് കനേറിയ സംസാരിക്കുന്നത്.
“നിസ്വാർത്ഥതയുടെ കാര്യത്തിലേക്ക് വരുമ്പോൾ കോഹ്ലിയെ പോലെ മറ്റാരും തന്നെ ഉണ്ടാവില്ല. അയാളുടെ നായകത്വത്തിൽ ഇന്ത്യൻ ലോകകപ്പിൽ പരാജയപ്പെടുകയുണ്ടായി. ശേഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കോഹ്ലി ഏറ്റെടുക്കുകയാണ് ചെയ്തത്. ടീമിലെ കോഹ്ലിയുടെ സ്ഥാനത്തെ പറ്റി ഒരുപാട് ചോദ്യം ഉയർന്നിരുന്നു. എന്നാൽ അയാൾ പരാജിതനായില്ല. അയാൾ തന്റെ പുതിയ നായകന് മുഴുവൻ പിന്തുണയും നൽകി.”- കനേറിയ പറയുന്നു.
“അതേസമയം ബാബർ അസം പലപ്പോഴും ഓപ്പണിങ് ബാറ്ററായിറങ്ങി പിടിവാശി കാട്ടുകയാണ് ചെയ്യാറുള്ളത്. കറാച്ചി കിംഗ്സ് ടീമിൽ കളിക്കുമ്പോഴും ഇക്കാര്യം ദൃശ്യമായിരുന്നു. അയാൾക്ക് മധ്യനിരയിൽ ബാറ്റ് ചെയ്യാൻ സാധിക്കില്ല. ബാബറിന്റെ ഈ പിടിവാശി പാക്കിസ്ഥാനെ മോശമായി ബാധിക്കും. കാരണയാൾ ഒരു സ്ലോ സ്റ്റാർട്ടറാണ്.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ വളരെ മോശം ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ ആസം കാഴ്ചവച്ചത്. ഏഴു മത്സരങ്ങളിൽ നിന്ന് 124 റൺസ് മാത്രമാണ് ടൂർണമെന്റിൽ ആസം നേടിയത്. 93.23 ആയിരുന്നു ആസമിന്റെ സ്ട്രൈക്ക് റേറ്റ്.