രോഹിതിന് നോക്കൗട്ട്‌ മത്സരങ്ങളിൽ മുട്ടിടിയ്ക്കുന്നത് ആദ്യമല്ല! കണക്കുകൾ നിരത്തി ചോപ്ര!!

   

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നില്ല ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കാഴ്ചവെച്ചിരുന്നത്. മത്സരത്തിൽ 28 പന്തുകൾ നേരിട്ട് 27 റൺസ് മാത്രമാണ് രോഹിത് നേടിയത്. മത്സരത്തിൽ ഇത് ഇന്ത്യയെ ബാധിക്കുകയും ചെയ്തു. കഴിഞ്ഞ സമയങ്ങളിലെ നോകൗട്ട് മത്സരങ്ങളിലെ രോഹിത്തിന്റെ സ്കോറുകൾ വിശകലനം ചെയ്ത് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ. രോഹിത്തിന് നോകൗട്ട് മത്സരങ്ങളിൽ മുട്ടിടിക്കുന്നു എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

   

“രോഹിത് ശർമയുടെ നമ്പറുകൾ നമ്മളെ കുഴപ്പിക്കുന്നതാണ്. ഐസിസി ടൂർണമെന്റ്കളിൽ മാത്രമാണോ രോഹിത്തിന്റെ ഈ മോശം പ്രകടനങ്ങൾ എന്ന് നമ്മൾ പരിശോധിക്കേണ്ടതാണ്. 2014 ലോകകപ്പിന്റെ സെമിഫൈനലിൽ 24 റൺസായിരുന്നു രോഹിത് ശർമ നേടിയത്. ഫൈനലിൽ 29 റൺസും. 2015 ഏകദിന ലോകകപ്പിന്റെ സെമിയിൽ രോഹിത് 34 റൺസ് നേടുകയുണ്ടായി. 2016ലെ ട്വന്റി20 ലോകകപ്പിന്റെ സെമിയിൽ രോഹിത് 43 റൺസ് നേടി ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു.”- ആകാശ് ചോപ്ര പറയുന്നു.

   

“എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഡക്കായി പുറത്തായി. 2019 ഏകദിന ലോകകപ്പിന്റെ സെമിയിൽ ഒരു റൺ മാത്രമായിരുന്നു രോഹിത് നേടിയത്. ആ ടൂർണമെന്റിൽ 5 സെഞ്ച്വറികൾ നേടിയ രോഹിതാണ് സെമിയിൽ ഒരു റണ്ണിന് പുറത്തായത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 30 റൺസ് 2 ഇന്നിംഗ്സുകളിലും രോഹിത് നേടി. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ സെമിയിൽ 27.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

   

ഈ നമ്പറുകൾ കാണിക്കുന്നത് മത്സരങ്ങളിലെ രോഹിത് ശർമയുടെ പതനമാണെന്നാണ് ആകാശ് ചോപ്ര വിലയിരുത്തുന്നത്. വലിയ മത്സരങ്ങളിലേക്ക് വരുമ്പോൾ രോഹിതിന് മുട്ടിടിക്കുന്നത് നല്ല സൂചനകളല്ലെന്നും ആകാശ ചൊപ്ര പറയുന്നു. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ പരാജയ ശേഷമാണ് ചോപ്ര കണക്കുകൾ നിരത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *