ഇംഗ്ലണ്ട്-പാക്കിസ്ഥാൻ ലോകകപ്പ് ഫൈനലിന് ശേഷം വാക്പോരുകളുമായി ഇന്ത്യ-പാകിസ്ഥാൻ താരങ്ങൾ. മുൻപ് ഇന്ത്യ ലോകകപ്പിന്റെ സെമിയിൽ പുറത്തായ ശേഷം ഇന്ത്യൻ ടീമിനെയും മുഹമ്മദ് ഷാമിയെയും വിമർശിച്ചുകൊണ്ട് പാകിസ്ഥാൻ മുൻ താരം ഷുഹൈബ് അക്തർ രംഗത്ത് വന്നിരുന്നു. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ പ്രകടനത്തെ വിമർശിച്ചാണ് അക്തർ സംസാരിച്ചത്.
“ഐസിസി ടൂർണമെന്റ്കളിൽ ഇന്ത്യ വളരെ താഴ്ന്ന നിലയിലാണ്. ടൂർണമെന്റുകളിലെ നായകത്വ മികവിനെ ഇന്ത്യ എടുത്ത് പരിശോധിക്കേണ്ടതുണ്ട്. ടീം മാനേജ്മെന്റിനാണ് ഈ പരാജയത്തിൽ വലിയ പങ്ക്. ഇന്ത്യയുടെ ബോളിംഗ് വിഭാഗത്തിന്റെ സെലക്ഷൻ വളരെ ആശ്ചര്യപ്പെടുത്തുകയുണ്ടായി. അവർ ഒരു കാരണവുമില്ലാതെ മുഹമ്മദ് ഷാമിയെ സ്ക്വാഡിൽ ഉൾപ്പെടുത്തി. അയാൾ നല്ല ഫാസ്റ്റ് ബോളറാണ്. പക്ഷേ ട്വന്റി20 ലോകകപ്പിൽ സ്ഥാനമർഹിക്കുന്നില്ല.”- അക്തർ പറഞ്ഞു.
എന്നാൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ പാക്കിസ്ഥാൻ പരാജയമറിഞ്ഞതോടെ തന്റെ സാമൂഹ്യമാധ്യമത്തിലൂടെ ഇതിനുള്ള മറുപടി നൽകിയിരിക്കുകയാണ് മുഹമ്മദ് ഷാമി. മത്സരത്തിലെ പാകിസ്താന്റെ പരാജയത്തിനുശേഷം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഹൃദയഭേദകമായ ഇമോജിയാണ് അക്തർ ഇട്ടിരുന്നത്. ഇതിന് മറുപടിയായി ഷാമി കുറിച്ചത് ഇങ്ങനെയാണ്- “ഇതിനെയാണ് കർമ്മ എന്ന് പറയുന്നത്”. ഷാമിയുടെ ഈ മറുപടി നിമിഷങ്ങൾക്കകം തന്നെ ശ്രദ്ധ പിടിച്ചുപറ്റി.
ഇതിനൊപ്പം ലോകകപ്പ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമിന് തന്റെ അഭിനന്ദനവും മുഹമ്മദ് ഷാമി അറിയിക്കുകയുണ്ടായി. “ഇംഗ്ലണ്ടിന് അഭിനന്ദനങ്ങൾ. ലോകകപ്പ് ഫൈനലിൽ വളരെ അർഹമായ വിജയം തന്നെയാണ് ലഭിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു സ്റ്റോക്സ് കാഴ്ചവച്ചത്. ഒപ്പം പാകിസ്ഥാൻ മികച്ച ബോളിംഗ് പ്രകടനവും കാഴ്ചവച്ചു.”- ഷാമി കുറിച്ചു.
Congratulations @ECB_cricket @josbuttler A well deserved win for England in #T20WorldCupFinal . @benstokes38 played a brilliant innings. Some great bowling by @TheRealPCB pic.twitter.com/xLhrK8zglB
— Mohammad Shami (@MdShami11) November 13, 2022