ബെൻ സ്റ്റോക്സ്. ക്രിക്കറ്റ് ലോകം ഈ പേരു കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 2016ലായിരുന്നു സ്റ്റോക്സിന്റെ പേര് വളരെയധികം ചർച്ചയായത്. 2016 ലോകകപ്പ് ഫൈനലിൽ. അന്ന് അവസാന ഓവറിൽ വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസ് ആയിരുന്നു. വിൻഡീസ് ബാറ്റർ കാർലോസ് ബ്രത്വെയിറ്റായിരുന്നു ക്രീസിൽ. അവസാന ഓവറിലെ ആദ്യ നാല് പന്തുകളും സ്റ്റോക്സിനെ സിക്സറിന് തൂക്കി ബ്രാത്വെയിറ്റ് വിൻഡീസിനെ വിജയത്തിലെത്തിച്ചു. അന്ന് ആ മൈതാനത്ത് മുട്ടിൽ കുത്തി നിന്ന് കരയുന്ന സ്റ്റോക്സിന്റെ മുഖം പത്രമാധ്യമങ്ങളടക്കം ചർച്ച ചെയ്തിരുന്നു.
എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ സ്റ്റോക്സ് എന്ന കളിക്കാരൻ പൂർവാധികം ശക്തി പ്രാപിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും സ്റ്റോക്സ് തന്റേതായ ആധിപത്യം സ്ഥാപിച്ചു. 2019ലെ 50 ഓവർ ലോകകപ്പ് ഫൈനലിൽ സ്റ്റോക്സ് ഇംഗ്ലണ്ടിനായി ചരിത്രം രചിച്ചു. ശേഷം ഇപ്പോൾ 2022ലും സ്റ്റോക്സ് പ്രബലനായി തന്നെ തുടരുന്നു.
പാക്കിസ്ഥാനിതിരായ ഫൈനലിൽ ബോളിങ്ങിലും ബാറ്റിങ്ങിനും സ്റ്റോക്സ് മികവ് കാട്ടുകയുണ്ടായി. മത്സരത്തിൽ ബോളിങ്ങിൽ നിശ്ചിത നാലോവറുകളിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്റ്റോക്സ് നേടി. ബാറ്റിംഗിൽ ഇംഗ്ലണ്ട് 32ന് 2 എന്ന നിലയിൽ തകർന്ന സാഹചര്യത്തിലായിരുന്നു സ്റ്റോക്സ് ക്രീസിലെത്തിയത്. ശേഷം പാകിസ്ഥാൻ ബോളിങ്ങിനെ സ്റ്റോക്സ് അങ്ങേയറ്റം ബഹുമാനിച്ചു. മോശം ബോളുകൾ മാത്രം കണ്ടെത്തി സ്റ്റോക്സ് ആക്രമിച്ചു. പാകിസ്ഥാന്റെ ബോളർമാരെ പഞ്ഞിക്കിട്ട് കിരീടവും ഇംഗ്ലണ്ടിൽ എത്തിച്ചു.
2016ലെ ആ സ്റ്റോക്സിൽ നിന്നും ലോകം കണ്ട എക്കാലത്തെയും മികച്ച ട്വന്റി20 ഓൾറൗണ്ടറിലേക്കുള്ള വളർച്ച പെട്ടെന്നായിരുന്നില്ല. ആറു വർഷങ്ങൾ അയാൾ തന്റെ പഠനത്തിൽ തന്നെയായിരുന്നു. വലിയ മത്സരങ്ങളിൽ തന്റെ പരിചയസമ്പന്നത അങ്ങേയറ്റം ഉപയോഗിച്ച് അയാൾ കെട്ടിപ്പൊക്കിയ കൊടുമുടിയാണ് ഇന്നത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ്.
View this post on Instagram