ലോകകപ്പിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കുന്ന തുക എത്രയാണ്?? കണക്കുകൾ പരിശോധിക്കാം

   

2022ലെ ലോകകപ്പ് അതിന്റെ അവസാന ഭാഗത്തിലേക്ക് കടക്കുകയാണ്. ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന ഫൈനലോടെ ഇത്തവണത്തെ ലോകകപ്പിന് അവസാനമാകുന്നു. മികച്ച മത്സരങ്ങൾ കൊണ്ടും അട്ടിമറികൾകൊണ്ടും ഒരുപാട് വാഴ്ത്തപ്പെട്ട ലോകകപ്പായിരുന്നു 2022ലേത്. എന്നാൽ ലോകകപ്പിൽ ടീമുകൾക്ക് ലഭിക്കുന്ന സമ്മാനത്തുകകളെ സംബന്ധിച്ച് പലർക്കും സംശയങ്ങളുണ്ട്. നമുക്കത് പരിശോധിക്കാം.

   

2022 ട്വന്റി20 ലോകകപ്പിലെ വിജയികൾക്ക് ലഭിക്കാൻ പോകുന്നത് 1.6 മില്യൻ യുഎസ് ഡോളറാണ്. അതായത് 13 കോടിയോളം ഇന്ത്യൻ രൂപ. ലോകകപ്പ് ഫൈനലിൽ പരാജയപ്പെടുന്ന ടീമിന് ഇതിന്റെ പകുതി തുക ലഭിക്കും. മാത്രമല്ല ബാക്കിയുള്ള ടീമുകൾക്കും തങ്ങളുടെ പ്രകടനങ്ങൾക്ക് അടിസ്ഥാനത്തിൽ തുകകൾ ലഭിക്കുന്നതാണ്.

   

ലോകകപ്പിന്റെ സെമിഫൈനലിൽ പരാജയമറിഞ്ഞ ടീമുകൾക്ക് ലഭിക്കുന്നത് നാലുലക്ഷം ഡോളറാണ്. അതായത് ഇന്ത്യൻ കറൻസിയിൽ 3 കോടി 25 ലക്ഷം രൂപയോളം. നിലവിൽ ഇന്ത്യൻ ടീമിനും ന്യൂസിലാൻഡ് ടീമിനും ഈ തുക ലഭിക്കും. സൂപ്പർ 12ൽ പുറത്തായ 8 ടീമുകൾക്ക് ലഭിക്കുന്നത് 70,000 ഡോളർ വെച്ചാണ്. അതായത് ഇന്ത്യൻ റുപ്പിയിൽ 56 ലക്ഷത്തിന് മുകളിലാണ് ഈ തുക. 2021ലെ ലോകകപ്പ് പോലെതന്നെ സൂപ്പർ പന്ത്രണ്ട് റൗണ്ടിൽ ടീമുകൾക്ക് ഓരോ വിജയത്തിനും 40000 ഡോളർ അധികമായും നൽകുന്നുണ്ട് ഐസിസി.

   

ഇതോടൊപ്പം ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ കളിച്ച ടീമുകൾക്കും സമ്മാനത്തുകയുണ്ട്. ആദ്യ റൗണ്ടിൽ കളിച്ച ഓരോ ടീമുകൾക്കും ഓരോ വിജയത്തിനും നാൽപതിനായിരം ഡോളർ വീതം ലഭിക്കും. അതായത് ഏകദേശം 32 ലക്ഷം രൂപ. കൂടാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ടീമുകൾക്ക് ഐസിസി 40000 ഡോളർ അധികമായി നൽകും. ഇങ്ങനെ മൊത്തം 56 ലക്ഷം ഡോളറാണ് ഐസിസി 2022 ലോകകപ്പിൽ സമ്മാനത്തുക നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *