ന്യൂസിലാൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ!! കാത്തിരിക്കുന്നത് ഇന്ത്യയെയോ?

   

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വമ്പൻ വിജയം നേടി 2022 ലോകകപ്പിലെ സെമിഫൈനലിൽ എത്തിയിരിക്കുകയാണ് പാകിസ്ഥാൻ. 1992ലെ ലോകകപ്പിന് അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പാക്കിസ്ഥാൻ 2022ലും കാഴ്ചവയ്ക്കുന്നത്. 1992 ലോകകപ്പിൽ സെമിയിലെ അവസാന സ്ഥാനക്കാരായെത്തിയ പാകിസ്ഥാൻ ശക്തരായ ന്യൂസിലാൻഡിനെ ആദ്യ സെമി ഫൈനലിൽ പരാജയപ്പെടുത്തുകയും, പിന്നീട് ലോകകപ്പ് തന്നെ സ്വന്തമാക്കുകയുമുണ്ടായി. അതിനെ അനുസ്മരിപ്പിക്കുന്ന പ്രകടനം തന്നെയാണ് 2022ലും പാകിസ്ഥാൻ പുറത്തെടുക്കുന്നത്.

   

സൂപ്പർ 12ൽ തങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളിൽ പരാജയമെറ്റുവാങ്ങിയ പാക്കിസ്ഥാൻ സെമിഫൈനൽ കാണില്ല എന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാൽ എല്ലാത്തിനെയും മാറ്റി കുറിച്ചുകൊണ്ട് പാകിസ്ഥാൻ സെമിയിലും, ശേഷം ഫൈനലിലും എത്തിയിരിക്കുകയാണ്. മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം തീർത്തും തെറ്റായിപ്പോയി എന്ന് തോന്നിച്ച ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലാൻഡ് കാഴ്ചവെച്ചത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പൺ ഫിൻ അലനെ (4) ഷാഹിൻ അഫ്രീദി വീഴ്ത്തി. പിന്നീട് റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ന്യൂസിലാൻഡിനെയാണ് കണ്ടത്.

   

ക്യാപ്റ്റൻ വില്യംസൺ ക്രീസിലുറച്ചെങ്കിലും സ്കോറിഗ് വേണ്ട രീതിയിൽ ഉയർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ 35 പന്തുകളിൽ 53 റൺസ് നേടിയ ഡാരിൽ മിച്ചർ മാത്രമാണ് ന്യൂസിലാൻഡിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്. നിശ്ചിത 20 ഓവറുകളിൽ 152 റൺസ് നേടാനെ ന്യൂസിലാൻഡിന് സാധിച്ചുള്ളൂ. ഏഷ്യയിലെ പിച്ചുകളിൽ ബാറ്റ് ചെയ്യുന്ന രീതിയിലാണ് പാകിസ്ഥാൻ ഓപ്പണർമാർ മറുപടി ബാറ്റിംഗ് ആരംഭിച്ചത്. ന്യൂസിലാൻഡിന്റെ എല്ലാ ബോളർമാരെയും റിസ്വാനും ബാബർ ആസാമും ചേർന്ന് അടിച്ചുതകർത്തു. മത്സരം ആദ്യ ഓവറുകളിൽ തന്നെ തങ്ങളുടെ കൈപ്പിടിയിലാക്കുന്നതിൽ ഇരുവരും വിജയിച്ചിരുന്നു.

   

മത്സരത്തിൽ 43 പന്തുകളിൽ 57 റൺസാണ് റിസ്വാൻ നേടിയത്. ആസം 42 പന്തുകളിൽ 53 റൺസും. ഇരുബാറ്റർമാരും ചേർന്ന് ആദ്യ വിക്കറ്റിൽ 105 റൺസായിരുന്നു കെട്ടിപ്പൊക്കിയത്. മത്സരത്തിൽ 7 വിക്കറ്റുകൾക്കാണ് പാകിസ്ഥാൻ വിജയം കണ്ടത്. ഇതോടെ പാകിസ്ഥാൻ 2022 ലോകകപ്പിന്റെ ഫൈനലിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിലെ വിജയികളാവും പാകിസ്ഥാനെതിരെ ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുക. നവംബർ 13നാണ് 2022 ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുക.

 

View this post on Instagram

 

A post shared by ICC (@icc)

Leave a Reply

Your email address will not be published. Required fields are marked *