അവൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ!” ഇന്ത്യ തേടിയിരുന്നത് അവനെപ്പോലൊരു ബാറ്ററെ – ഗൗതം ഗംഭീർ

   

ഇന്ത്യയ്ക്കായി 2022 ട്വന്റി20 ലോകകപ്പിൽ കിടിലൻ ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയാണ് ബാറ്റർ സൂര്യകുമാർ യാദവ് കാഴ്ചവയ്ക്കുന്നത്. ടൂർണമെന്റിൽ പല സാഹചര്യങ്ങളിലും ഇന്ത്യയുടെ രക്ഷകനായി സൂര്യകുമാർ അവതരിച്ചിട്ടുണ്ട്. അതുതന്നെയായിരുന്നു ഇന്ത്യയുടെ സിംബാബ്വേയ്ക്കെതിരായ മത്സരത്തിനും കാണാനായത്. ഇന്ത്യയുടെ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ട സാഹചര്യങ്ങളിൽ ഇന്ത്യക്കായി സൂര്യകുമാർ ആറാടി. സൂര്യയെ പ്രശംസിച്ച് ഒരുപാട് മുൻ ക്രിക്കറ്റർമാരും രംഗത്ത് വന്നിട്ടുണ്ട്.

   

സൂര്യയുടെ ലോകകപ്പിലെ പ്രകടനങ്ങളെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇപ്പോൾ. ഇന്ത്യയെ സംബന്ധിച്ച് സൂര്യകുമാർ യാദവും മറ്റു ബാറ്റർമാരും തമ്മിൽ വ്യത്യാസമുണ്ട് എന്നാണ് ഗൗതം ഗംഭീർ പറയുന്നത്. “നമ്മൾ അയാളെ പറ്റി ഒരുപാട് സംസാരിച്ചുകഴിഞ്ഞു. നമ്മൾ വിരാട് കോഹ്ലിയെയോ കെഎൽ രാഹുലിനെയോ രോഹിത് ശർമയെയോ എടുത്തു പരിശോധിച്ചാൽ അവരെല്ലാം യാഥാസ്ഥിതികമായ രീതിയിൽ ബാറ്റ് ചെയ്യുന്നവരാണ്.

   

എന്നാൽ സൂര്യകുമാർ അത്തരം ഒരു ബാറ്ററല്ല. നാലാം നമ്പറിൽ ഇന്ത്യക്ക് ഇല്ലാതെ പോയതും സൂര്യകുമാറിനെ പോലെ ഒരു ബാറ്ററേയാണ്.”- ഗംഭീർ പറയുന്നു. “ഈ ലോകകപ്പിൽ ഇതുവരെ മൂന്ന് അർത്ഥസെഞ്ച്വറികളടക്കം 200 റൺസിന് മുകളിൽ സൂര്യമാർ നേടിയിട്ടുണ്ട്. അയാൾ ടൂർണമെന്റിൽ ഉണ്ടാക്കിയ സ്വാധീനം വെച്ചുനോക്കിയാൽ എന്നെ സംബന്ധിച്ച് സൂര്യ തന്നെയാണ് പ്ലേയർ ഓഫ് ദി ടൂർണ്ണമെന്റ ഇന്ത്യ ലോകകപ്പിൽ വിജയികളായില്ലെങ്കിലും അതിൽ മാറ്റമില്ല.”- ഗംഭീർ കൂട്ടിചേർത്തു.

   

ഇതുവരെ ഈ ലോകകപ്പിൽ അഞ്ചു മത്സരങ്ങൾ സൂര്യ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 75 റൺസ് ശരാശരിയിൽ 225 റൺസ് ആണ് സൂര്യകുമാർ നേടിയിട്ടുള്ളത്. 193 ആണ് സൂര്യകുമാറിന്റെ ടൂർണമെന്റിലെ സ്ട്രൈക്ക് റേറ്റ്.

Leave a Reply

Your email address will not be published. Required fields are marked *