ബംഗ്ലാദേശിനെതിരെ കണ്ടത് എന്ത് വില കൊടുത്തും ട്രോഫി നേടാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത!!! സുനിൽ ഗാവാസ്‌കർ പറയുന്നു!!

   

ബംഗ്ലാദേശിനെതിരെ പൂർണ്ണമായും കയ്യിൽ നിന്ന് വഴുതിപ്പോയ മത്സരമായിരുന്നു ഇന്ത്യ തങ്ങളുടെ ആത്മവിശ്വാസം കൊണ്ട് വിജയിച്ചത്. ഒരു സമയത്ത് ഒട്ടും വിജയസാധ്യത ഉണ്ടായിരുന്നില്ല ഇന്ത്യയ്ക്ക്. എന്നാൽ മത്സരത്തിൽ മികച്ച ബോളിംഗും ഫീൽഡിങ്ങും കാഴ്ചവച്ച് ഒരു ഉഗ്രൻ തിരിച്ചുവരവാണ് ഇന്ത്യൻ നടത്തിയത് മത്സരത്തിൽ ഇന്ത്യയുടെ ആത്മവിശ്വാസവും യുക്തിപൂർവ്വമുള്ള രീതിയുമാണ് വിജയത്തിന് കാരണമായത് എന്നാണ് ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നത്.

   

മഴയെത്തിയശേഷം ഇന്ത്യ തങ്ങളുടെ മത്സരബുദ്ധിയിലും മറ്റും വരുത്തിയ മാറ്റങ്ങളെക്കുറിച്ചും സുനിൽ ഗവാസ്കർ പറയുകയുണ്ടായി. “ബംഗ്ലാദേശ് 66ന് 0 എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു മഴയുണ്ടായത്. ശേഷം ഇന്ത്യൻ ടീം നടത്തിയ തിരിച്ചുവരവ് അവിസ്മരണീയം തന്നെയാണ്. ഏതു സാഹചര്യത്തിലും എതിർടീമിന് കാര്യങ്ങൾ തങ്ങൾ പ്രയാസകരമാക്കും എന്ന പ്രസ്താവനയാണ് ഇന്ത്യൻ മത്സരത്തിൽ നൽകിയത്. ഇത് കാണിക്കുന്നത് ട്രോഫി നാട്ടിലെത്തിക്കാൻ ഇന്ത്യൻ ടീമിന് എത്രമാത്രം പ്രതിബദ്ധത ഉണ്ടെന്നാണ്.”- ഗവാസ്‌ക്കർ പറയുന്നു.

   

മത്സരത്തിൽ അത്ര അനായാസ സാഹചര്യങ്ങളല്ല ഇന്ത്യയ്ക്ക് മുൻപിൽ ഉണ്ടായിരുന്നതെന്നും ഈ സാഹചര്യത്തിൽ വിജയം കണ്ടത് ഇന്ത്യയുടെ ശക്തി തന്നെയാണെന്നും മുൻ ഇന്ത്യൻ താരം മദൻലാൽ പറയുകയുണ്ടായി. “ഇത്തരം വിജയങ്ങൾ ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസം വർദ്ധിപ്പിക്കും. മത്സരത്തിൽ ഈർപ്പമേറിയ പിച്ച് ബാധിച്ചിരുന്നു. അതിനാൽതന്നെ ബൗണ്ടറികൾ തടയുകയും, ക്യാച്ചുകൾ കൈപ്പിടിയിൽ ഒതുക്കുകയും അത്ര എളുപ്പമായിരുന്നില്ല.”- മദൻ ലാൽ പറയുന്നു.

   

ഇതോടൊപ്പം ഇന്ത്യ തങ്ങൾക്ക് ആവശ്യമായ ടീം കോമ്പിനേഷൻ കണ്ടെത്തിയതായി ലാൽ പറയുകയുണ്ടായി. മത്സരത്തിൽ ബംഗ്ലാദേശിനോട് വിജയം നേടിയതോടെ ഇന്ത്യ ഏകദേശം സെമിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഇനി സിംബാബ്വെയാണ് ഇന്ത്യയുടെ സൂപ്പർ 12ലെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *