ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനം നടത്തി!! പക്ഷെ ബംഗ്ലാദേശിനെതിരെ സഞ്ജു സ്‌ക്വഡിന് പുറത്ത്!!

   

ഇന്ത്യയുടെ വരാനിരിക്കുന്ന ട്വന്റി20 ഏകദിന പരമ്പരകൾക്കുള്ള സ്‌ക്വാഡ് വിവരങ്ങൾ പുറത്തുവിട്ടു. ന്യൂസിലാൻഡിനും ബംഗ്ലാദേശിനുമെതിരായ ഇന്ത്യയുടെ പരമ്പരകൾക്കുള്ള സ്ക്വാഡാണ് പുറത്തുവിട്ടിരിക്കുന്നത്. കേരള താരം സഞ്ജു സാംസൺ ന്യൂസിലാൻഡിനെതിരായ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ബംഗ്ലാദേശിനേതിരായ പരമ്പരയിൽ സഞ്ജുവില്ല ൽ. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ പന്താണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. അതിനാൽതന്നെ ബാറ്ററായി ആയിരിക്കും സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ കളിക്കുന്നത്.

   

എന്നാൽ സഞ്ജുവിനെ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഉൾപ്പെടുത്താത്ത നിരാശയിലാണ് ആരാധകർ. ഏകദിന പരമ്പരയിൽ പന്തിനൊപ്പം ഇഷാൻ കിഷനെയാണ് രണ്ടാം വിക്കറ്റ് കീപറായി പരിഗണിച്ചിരിക്കുന്നത്. ഒപ്പം രാഹുൽ ത്രിപാതി, രജത് പട്ടിദാർ എന്നിവരും ബംഗ്ലാദേശിനെതിരായ ഏകദിന ടീമിലുണ്ട്. പക്ഷേ ഈ സാഹചര്യത്തിലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് അത്ഭുതം തന്നെയാണ്. കാരണം അത്രമാത്രം മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ കാഴ്ചവച്ചത്.

   

ഇതിനെതിരെ വലിയ പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പൊട്ടിപ്പുറപ്പെടുന്നത്. എന്തുകൊണ്ടാണ് ബംഗ്ലാദേശിനെതിരായ ഏകദിന മത്സരങ്ങളിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. സഞ്ജുവിന് മുകളിൽ ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തിയത് അബദ്ധ തീരുമാനമാണെന്നും ചിലർ പറയുന്നു. എന്തായാലും ദക്ഷിണാഫ്രിക്കെതിരെ വമ്പൻ പ്രകടനം നടത്തിയ സഞ്ജുവിനെ സംബന്ധിച്ച് രണ്ട് ഏകദിന പരമ്പരകൾക്കുള്ള സ്ക്വാഡിലും ഇടം പിടിക്കേണ്ടതായിരുന്നു.

   

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ 86 റൺസായിരുന്നു സഞ്ജു സാംസൺ നേടിയത്. അടുത്ത രണ്ട് മത്സരങ്ങളിലും സഞ്ജു പുറത്താവാതെ നിൽക്കുകയും ചെയ്തു. എന്നാൽ സായിദ് മുഷ്ത്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *