പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ അവിശ്വസനീയമായ പ്രകടനം തന്നെയായിരുന്നു വിരാട് കോഹ്ലി കാഴ്ചവച്ചത്. ഇന്ത്യ പരാജയമുറപ്പിച്ച സ്ഥിതിയിൽ നിന്നും അത്ഭുതകരമായിയാണ് കോഹ്ലി മത്സരം പിടിച്ചെടുത്തത്. വിരാടിന്റെ കരിയറിലെ തന്നെ മികച്ച ഇന്നിങ്സാണ് മെൽബണിൽ പിറന്നതെന്ന് നിസംശയം പറയാനാവും. കോഹ്ലിയുടെ ഈ പോരാട്ടത്തിന്റെ മികവിൽ 160 എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റിന് വിജയിക്കുകയുണ്ടായി. ഇതിനുശേഷം കോഹ്ലി വളരെയധികം വികാരഭരിതനാവുകയുണ്ടായി. മെൽബൺ മൈതാനത്ത് പഞ്ച് ചെയ്ത് കണ്ണീരൊഴുക്കിയുള്ള കോഹ്ലിയുടെ ആഹ്ലാദപ്രകടനം ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
മത്സരത്തിൽ പരാജയത്തിന് വക്കിൽ നിന്നായിരുന്നു വിരാട് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. അവസാന 8 ബോളിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 28 റൺസായിരുന്നു. എന്നാൽ 19ആം ഓവറിലെ അവസാന രണ്ട് ബോളുകൾ കോഹ്ലി അവിശ്വസനീയമായി സിക്സർ പറത്തി. എന്നിരുന്നാലും അവസാന ഓവറിൽ 16 റൺസ് എന്നത് പ്രയാസകരം തന്നെയായിരുന്നു. എന്നാൽ നവാസിനെ ഒരു പടുകൂറ്റൻ സിക്സറിന് തൂക്കി കോഹ്ലി ഇന്ത്യയെ മത്സരത്തിൽ വിജയിപ്പിച്ചു.
മത്സരശേഷം മുഴുവൻ ടീമംഗങ്ങളും മൈതാനത്തേക്ക് ഓടിവരികയും ഇതുവരെ കാണാത്ത രീതിയിൽ കോഹ്ലിക്ക് പ്രശംസ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോഹ്ലി അനുഭവിച്ച സമ്മർദ്ദം അയാളുടെ മുഖത്ത് ഉണ്ടായിരുന്നു. ചെറിയൊരു കണ്ണീരോടെ ആകാശത്ത് നോക്കിയാണ് കോഹ്ലി ഈ വിജയം ആഘോഷിച്ചത്. എന്തായാലും ഇന്ത്യ സമീപകാലത്ത് കണ്ടതിൽ വച്ച് ഏറ്റവും ത്രസിപ്പിക്കുന്ന വിജയം തന്നെയാണ് ഇത്.
മത്സരത്തിൽ മറ്റ് ഇന്ത്യൻ മുൻനിര ബാറ്റർമാരുടെ വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ തകരുന്നതായിരുന്നു കണ്ടത്. എന്നാൽ ഹർദിക് പാണ്ട്യയെ കൂട്ടുപിടിച്ചാണ് കോഹ്ലി ഇന്ത്യയെ മത്സരത്തിൽ വിജയിപ്പിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഈ വിജയം കൂടുതൽ മാധുര്യമേറിയതാണ്.
Winning Moment of the Match !!
AN Emotional @imVkohli after Winning #INDvPAK #T20WC2022 Match !!
Amazing Scenes. Kohli is a Legend.. pic.twitter.com/BmelqsTdBg
— Shilpa Bodkhe – प्रा.शिल्पा बोडखे (@BodkheShilpa) October 23, 2022