വിഷ്ണു വിനോദിന്റെ മുട്ടൻ അടി!! കേരളത്തിന് മുമ്പിൽ തവിടുപൊടിയായി മേഘാലയ!!

   

സയിദ് മുഷ്തഖ് അലി ട്രോഫി മത്സരത്തിൽ മേഘാലയയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. ബോളർമാർ തിളങ്ങിയ മത്സരത്തിൽ 100 റൺസിന് മേഘാലയയെ കേരളം ഒതുക്കുകയായിരുന്നു. മത്സരത്തിൽ 40 ബോളുകൾ ശേഷിക്കെ അഞ്ച് വിക്കറ്റുകൾക്കാണ് കേരളം വിജയം കണ്ടത്. ടൂർണമെന്റിലെ കേരളത്തിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്.

   

മത്സരത്തിൽ ടോസ് നേടിയ മേഘാലയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ കേരള ബോളർമാരുടെ മികവാർന്ന പ്രകടനത്തിനു മുമ്പിൽ മേഘാലയ ബാറ്റർമാർ പതറുന്നതാണ് കാണാനായത്. ഇന്നിംഗ്സിലൂടനീളം കേരളത്തിന്റെ എല്ലാ ബോളർമാരും മികച്ച പ്രകടനം നടത്തി. കേരളത്തിനായി വൈശാഖ് ചന്ദ്രനും മിഥുനും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി. മേഘാലയക്കായി 19 പന്തുകളിൽ 20 റൺസ് നേടിയ മാത്രമാണ് ലെറി മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. നിശ്ചിത 20 ഓവറുകളിൽ വെറും 100 മാത്രം നേടാനേ മേഘലയയ്ക്ക് സാധിച്ചിരുന്നുള്ളൂ.

   

മറുപടി ബാറ്റിംഗിൽ കേരളത്തിന് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. കൂടാതെ ഓപ്പണർ വിഷ്ണു വിനോദ് വെടിക്കെട്ടോടെ തന്നെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ സഞ്ജു സാംസൺ മത്സരത്തിൽ പൂർണമായും നിരാശപ്പെടുത്തുകയാണ് ഉണ്ടായത്. രണ്ട് ബോളുകൾ നേരിട്ട സഞ്ജുവിന് മത്സരത്തിൽ നാല് റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. സഞ്ജുവിന്റെ വിക്കറ്റിനു ശേഷം സച്ചിൻ ബേബി പതിയെ കേരളത്തെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. കേരളത്തിനായി 12 പന്തുകളിൽ 27 റൺസാണ് വിഷ്ണു വിനോദ് മത്സരത്തിൽ നേടിയത്. 24 പന്തുകൾ നേരിട്ട സച്ചിൻ ബേബി 28 റൺസ് നേടി. അങ്ങനെ കേരളം 5 വിക്കറ്റുകക്ക് മത്സരത്തിൽ വിജയിക്കുകയായിരുന്നു.

   

പതിമൂന്നാം ഓവറിലായിരുന്നു കേരളം മത്സരത്തിൽ വിജയലക്ഷ്യം മറികടന്നത്. അതിനാൽ തന്നെ വലിയ രീതിയിലുള്ള നെറ്റ് റൺറേറ്റ് കേരളത്തിന് ലഭിച്ചിട്ടുണ്ട്. ഇത് വരും മത്സരങ്ങളിൽ കേരളത്തിന് സഹായകരമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും സഞ്ജുവിന്റെ മത്സരത്തിലെ പ്രകടനം ആശങ്ക ഉണർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *