23ന് മെൽബണിൽ പെയ്ത് തകർക്കും!!! ആരാധകർ ആശങ്കയിൽ!!

   

ലോകത്താകമാനമുള്ള ക്രിക്കറ്റ് ആരാധകരും വളരെയേറെ ആവേശത്തിൽ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-പാക് സൂപ്പർ പന്ത്രണ്ട് പോരാട്ടം. ഒക്ടോബർ 23ന് മെൽബണിലാണ് ഈ മത്സരം നടക്കുക. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ മത്സരത്തിന് വലിയ രീതിയിലുള്ള മഴ ഭീഷണിയുണ്ട്. ഒക്ടോബർ 21 മുതൽ തുടർച്ചയായി മെൽബണിൽ മഴ ലഭിക്കും എന്നാണ് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ മത്സരത്തിന്റെ ആവേശം മഴ ഇല്ലാതാക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

   

കാലാവസ്ഥ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച രാത്രി മുതലാണ് മെൽബണിൽ ചെറിയ രീതിയിൽ മഴ ആരംഭിക്കുന്നത്. എന്നാൽ ഇതിന് അടുത്ത മൂന്നു ദിവസങ്ങളിൽ പൂർണമായും മഴയുണ്ടാകും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒക്ടോബർ 21 വെള്ളിയാഴ്ച 96 ശതമാനമാണ് മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. ഒക്ടോബർ 22നും ഈ മഴ തുടരും. എന്നാൽ ആദ്യ ദിവസത്തെ അത്ര മഴ ഉണ്ടാവില്ല. ഒക്ടോബർ 23 ഞായറാഴ്ച മത്സരദിവസം 60% ആണ് മഴക്കുള്ള സാധ്യത. ഇതിനാൽ തന്നെ ഇന്ത്യ പാകിസ്ഥാൻ മത്സരം മഴയിൽ ഒലിച്ചു പോകാനുള്ള സാധ്യത വളരെയേറെയാണ്.

   

ഇക്കാരണങ്ങൾ കൊണ്ട് തന്നെയും വളരെ ആശങ്കയിൽ തന്നെയാണ് സംഘാടകരും. എന്നിരുന്നാലും അന്ന് ഇത്തരത്തിൽ മഴ പെയ്തില്ലെങ്കിൽ കൂടെ ആകാശം പൂർണമായും മേഘാവൃധമാകാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മത്സരത്തിൽ സീം ബോളർമാർക്ക് മെൽബൺ പിച്ചിൽ നിന്ന് വലിയ സഹായം തന്നെ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

   

ഇന്ത്യ-പാക്ക് മത്സരത്തിനു മാത്രമല്ല സൂപ്പർ 12ലെ ആദ്യ മത്സരത്തിനും മഴ ഭീഷണിയുണ്ട്. ഓസ്ട്രേലിയയും ന്യൂസിലാന്റുമാണ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾക്ക് കരുതൽ ദിനം ഇല്ലാത്തതിനാൽ മഴ എത്തിയാൽ മത്സരം ഉപേക്ഷിക്കുക എന്ന വഴി മാത്രമേ മുൻപിലുള്ളൂ. സെമിഫൈനലിനും ഫൈനലിനും മാത്രമാണ് കരുതൽ ദിനമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *