പാകിസ്ഥാനെതിരെ ജയിക്കാനായാൽ ഇന്ത്യ ലോകകപ്പ് നേടും റെയ്‌ന പറഞ്ഞത് കേട്ടോ

   

2022ലെ ഇന്ത്യയുടെ ട്വന്റി20 സ്‌ക്വാഡ് വളരെയധികം പ്രതീക്ഷകളുള്ളതാണ്. ബോളിങ്ങിലും ബാറ്റിംഗിന് ഫീൽഡിങ്ങിലും മികവ് കാട്ടിയവരെയാണ് ഇന്ത്യ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 23ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം നടക്കുക. ആ മത്സരത്തിന്റെ പ്രത്യേകതകളെകുറിച്ചാണ് ഇന്ത്യൻ താരം സുരേഷ് റെയ്‌ന ഇപ്പോൾ പറയുന്നത്. പാകിസ്ഥാനെതിരായ തങ്ങളുടെ ആദ്യ സൂപ്പർ പന്ത്രണ്ട് മത്സരത്തിൽ വിജയിക്കാനായാൽ ഇന്ത്യക്ക് ലോകകപ്പും ജയിക്കാനാവും എന്നാണ് റെയ്‌ന പറയുന്നത്. ഇതോടൊപ്പം ടീമിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ചും റെയ്ന പറയുകയുണ്ടായി.

   

“ഇന്ത്യൻ ടീം നിലവിൽ നന്നായി കളിക്കുന്നുണ്ട്. ഷാമിയെയും ഇന്ത്യ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യക്ക് ഒരു എക്സ് ഫാക്ടർ നൽകും. കൂടാതെ നമുക്ക് അർഷദീപ് സിങ്ങും സൂര്യകുമാർ യാദവുമുണ്ട്. എല്ലാവരും നല്ല ഫോമിലുമാണ്. വിരാട് കോഹ്ലിയും നന്നായി കളിക്കുന്നു. രോഹിത് ശർമ മികച്ച ഒരു നായകനാണ്. ആദ്യ മത്സരത്തിൽ വിജയിക്കാനായാൽ അത് നമുക്ക് നല്ല ആത്മവിശ്വാസം നൽകും. എല്ലാവരും ഇന്ത്യക്കായി പ്രാർത്ഥിക്കുകയാണ്. മാത്രമല്ല ഇന്ത്യ ലോകകപ്പ് ജയിക്കണമെന്ന് എനിക്കും അതിയായ ആഗ്രഹമുണ്ട്.”- റെയ്ന പറയുന്നു.

   

ഇതോടൊപ്പം മുഹമ്മദ് ഷാമിയെ ബൂമ്രയുടെ പകരക്കാരനായി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് റെയ്‌ന പറയുകയുണ്ടായി.” ഷാമിയെ ഒരു പകരക്കാരനായി ഞാൻ കാണുന്നില്ല. കാരണം ബുമ്രയ്ക്കും ജഡേജക്കും പകരക്കാരായി മറ്റാരുമില്ല. അവർ വളരെ സ്ഥിരതയോടെ ഇന്ത്യക്കായി കളിച്ച രണ്ട് ക്രിക്കറ്റർമാരാണ്. എന്നാൽ ബൂംറയ്ക്ക് പകരം മികച്ച ഓപ്ഷൻ എന്ന നിലയിൽ ഷാമിയെ കാണാനാവും. മാത്രമല്ല ഷാമി മികച്ച പ്രകടനങ്ങൾ നടത്തുന്ന ക്രിക്കറ്ററാണ്. ഇപ്പോൾ നല്ല ഫോമിലുമാണ് ഷാമിയുള്ളത്. “- റെയ്‌ന കൂട്ടിച്ചേർക്കുന്നു.

   

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിന് മെൽബണാണ് വേദിയാവുക. ലോകകപ്പിലെ തന്നെ സാധ്യത ടീമുകൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറും എന്നുള്ളത് ഉറപ്പാണ്. ഈ വർഷത്തെ ഏഷ്യാകപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒരു മത്സരത്തിൽ ഇന്ത്യയും ഒരു മത്സരത്തിൽ പാകിസ്ഥാനുമാണ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *