2022 ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി യുഎഇ താരം കാർത്തിക് മെയ്യപ്പൻ. ശ്രീലങ്കക്കെതിരെ ജിലോങ്ങിൽ നടന്ന മത്സരത്തിലാണ് മെയ്യപ്പൻ തകർപ്പൻ ഹാട്രിക് സ്വന്തമാക്കിയത് ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന അഞ്ചാമത്തെ ബോളറാണ് മെയ്യപ്പൻ. 2007ൽ ബ്രറ്റ് ലീയും 2021ൽ കാഫറും ഹസരങ്ങയും റബാഡയുമാണ് ലോകകപ്പിൽ ഹാട്രിക് നേടിയിട്ടുള്ള മറ്റു ബോളർമാർ. ലോകകപ്പിൽ ടെസ്റ്റ് കളിക്കുന്ന രാജ്യത്തിനെതിരെ ഹാട്രിക് നേടുന്ന ആദ്യ അസോസിയേറ്റ് കളിക്കാരനുമാണ് മെയ്യപ്പൻ.
ശ്രീലങ്കൻ ഇന്നിങ്സിന്റെ പതിനഞ്ചാം ഓവറിലായിരുന്നു മെയ്യപ്പൻ തന്റെ ഹാട്രിക് സ്വന്തമാക്കിയത്. ഓവറിലെ നാലാം ബോളിൽ ശ്രീലങ്കയുടെ വെടിക്കെട്ട് ബാറ്റർ ഭാനുകാ രജപക്ഷയെ മെയ്യപ്പൻ വീഴ്ത്തി. അടുത്ത ബോളിൽ ചരിത് അസലങ്കയെ മെയ്യപ്പൻ കൂടാരം കയറ്റി. അടുത്ത ബോളിൽ ശ്രീലങ്കയുടെ ക്യാപ്റ്റൻ ഷാനകയെ പൂജ്യനായി മടക്കിയാണ് മെയ്യപ്പൻ തന്റെ ഹാട്രിക്ക് പൂർത്തീകരിച്ചത. മത്സരത്തിൽ നിശ്ചിത നാലോറുകളിൽ പത്തൊമ്പത് റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് മെയ്യപ്പൻ വീഴ്ത്തിയത്.
വലിയ ടെണില്ലാത്ത പിച്ചിൽ ഹാട്രിക് നേടാൻ സാധിച്ചതിന്റെ സന്തോഷം മെയപ്പൻ ഇന്നിങ്സിന്റെ ഇടവേളയിൽ അറിയിക്കുകയുണ്ടായി. “ഇത് എന്നെ സംബന്ധിച്ച് വലിയ ഒന്നുതന്നെയാണ്. വിക്കറ്റിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചിരുന്നില്ല. പക്ഷേ ഞാൻ വിക്കറ്റ് ടു വിക്കറ്റ് തന്നെ എറിയാൻ ശ്രമിച്ചു.”- മെയ്യപ്പൻ പറഞ്ഞു. എന്തായാലും മികച്ച പ്രകടനം തന്നെയാണ് മെയ്യപ്പൻ മത്സരത്തിൽ കാഴ്ചവച്ചത്.
മത്സരത്തിൽ ടോസ് നേടിയ യുഎഇ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ പത്തും നിസങ്ക ആദ്യ ബോൾ മുതൽ അടിച്ചുതകർത്തത് ശ്രീലങ്കയ്ക്ക് രക്ഷയായി. മധ്യനിരയെ മെയ്യപ്പൻ വീഴ്ത്തെങ്കിലും ശ്രീലങ്കയുടെ മുൻനിര മികച്ച പ്രകടനം കാഴ്ചവച്ചു. അങ്ങനെ നിശ്ചിത 20 ഓവറുകളിൽ 152 റൺസ് ശ്രീലങ്ക നേടുകയുണ്ടായി.
View this post on Instagram