(Video) ബുള്ളറ്റ് ത്രോ റൺഔട്ട്‌! ഒറ്റക്കയ്യിൽ അത്ഭുതക്യാച്ച്!! ഇത് കോഹ്ലി 2.0 ഫീൽഡിങ്

   

ഇന്ത്യയുടെ ഫീൽഡിലെ എക്സ് ഫാക്ടറായിരുന്നു രവീന്ദ്ര ജഡജ. ഏതുവിധേനയും പന്ത് കൈപ്പിടിയിൽ ഒതുക്കാനും പറന്നുനടന്ന് റൺഔട്ടാക്കാനും ജഡേജക്ക് അനായാസം സാധിച്ചിരുന്നു. എന്നാൽ ലോകകപ്പിൽ ജഡേജക്ക് പരിക്ക് പറ്റിയതോടെ ഇന്ത്യയുടെ ഫീൽഡിങ് പിന്നിലേക്ക് പോകുമെന്ന് പല മുൻ താരങ്ങളും വിധിയെഴുതി. എന്നാൽ പരിശീലന മത്സരത്തിൽ തന്നെ തകർപ്പൻ ക്യാച്ചും റൺഔട്ടും നേടി വമ്പൻ ഫീൽഡിങ് കാഴ്ചവച്ചിരിക്കുകയാണ് വിരാട് കോഹ്ലി. മത്സരത്തിന്റെ നിർണായ സമയത്താണ് കോഹ്ലി ഫീൽഡിൽ മികവുകാട്ടി ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കാളിയായത്.

   

മത്സരത്തിൽ ഓസ്ട്രേലിയക്ക് അവസാന രണ്ട് ഓവറുകളിൽ 16 റൺസായിരുന്നു വേണ്ടിയിരുന്നത്. ആ സമയത്താണ് കോഹ്ലി തകർപ്പൻ റൺഔട്ട് നേടിയത്. ബോൾ ടാബ് ചെയ്ത് പെട്ടെന്ന് സിംഗിളെടുക്കാൻ ഓസീസ് ബാറ്റർമാർ ശ്രമിച്ചു. എന്നാൽ മൈതാനത്തൂടെ ഓടിവന്ന കോഹ്ലി ഓഫ് ബാലൻസിൽ തന്നെ ബോൾ ത്രോ ചെയ്തു. പലപ്പോഴും ഇന്ത്യൻ നിരയിൽ ജഡേജ മാത്രമാണ് ഓഫ് ബാലൻസിൽ ഇത്രയും മികച്ച ത്രോ എറിയാറുള്ളത്. ടിം ഡേവിഡ് ഇതോടെ കൂടാരം കയറി.

   

പിന്നീട് അവസാന ഓവറിൽ കോഹ്ലി ഒരു കിടിലൻ ഒറ്റക്കൈയ്യൻ ക്യാച്ചും നേടുകയുണ്ടായി. നാലു പന്തുകളിൽ ഓസിസിന് ജയിക്കാൻ 7 റൺസായിരുന്നു അപ്പോൾ വേണ്ടത്. മുഹമ്മദ് ഷാമി എറിഞ്ഞ ബോൾ പാറ്റ് കമിൻസ് ഉയർത്തിയടിച്ചു. ഇന്ത്യൻ ഫീഡര്‍മാരാടക്കം പലരും ബോൾ ബൗണ്ടറി കടക്കുമെന്ന് കരുതി. എന്നാൽ കോഹ്ലി ഉയർന്ന് ചാടി ഒറ്റക്കയ്യിൽ ഈ ക്യാച്ചെടുത്തു. മത്സരത്തിൽ ഒരു നിർണായക വഴിത്തിരിവായിരുന്നു ഈ ക്യാച്ച്.

   

സാമൂഹ്യ മാധ്യമങ്ങളിലടക്കം കോഹ്ലിയുടെയും വമ്പൻഫീൽഡിംഗ് പ്രകടനങ്ങൾ വൈറലായിട്ടുണ്ട്. ലോകകപ്പിലേക്ക് പോകുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് മികച്ച ഫീൽഡിങ് നിർണായകമാകും എന്ന് ഉറപ്പാണ്. അതിനാൽതന്നെ പ്രതീക്ഷ നൽകുന്നതാണ് കോഹ്ലിയുടെ ഈ പ്രകടനം.

Leave a Reply

Your email address will not be published. Required fields are marked *