അവന് ധോണിയെപോലെ ഫിനിഷ് ചെയ്യാൻ സാധിക്കും!! ലോകകപ്പിലെ ഇന്ത്യയുടെ 2 പ്രധാനകളിക്കാർ : റെയ്‌ന

   

ലോകകപ്പിനായുള്ള ഇന്ത്യയുടെ സ്‌ക്വാഡിൽ ഒരുപാട് ബാറ്റിംഗ് പ്രഗത്ഭരുണ്ട്. രോഹിത് ശർമയും കോഹ്ലിയുമടക്കം കുറച്ചധികം ബാറ്റർമാരും സൂര്യകുമാറും ഹർദിക് പാണ്ട്യയുമടക്കം വെടിക്കെട്ട് ബാറ്റർമാരും ടീമിലുണ്ട്. ഇതിൽ ഇന്ത്യയുടെ ലോകകപ്പിലെ ട്രംപ് കാർഡാവാൻ പോകുന്ന രണ്ട് കളിക്കാരെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന കളിക്കാരായി മാറാൻ പോകുന്നത് ഹർദിക് പാണ്ട്യയും സൂര്യകുമാർ യാദവുമാണെന്നാണ് റെയ്‌ന പറയുന്നത്.

   

നിലവിലെ ടീമിൽ ഇന്ത്യയ്ക്ക് ഏറ്റവുമധികം പ്രതീക്ഷ നൽകുന്ന ക്രിക്കറ്റർ ഹാർദിക് പാണ്ട്യ തന്നെയാണെന്നാണ് റെയ്നയുടെ പക്ഷം. “ഹർദിക് മികച്ച ക്രിക്കറ്ററാണ്. എപ്പോൾ വേണമെങ്കിലും മത്സരത്തിൽ പ്രവേശിക്കാവുന്ന ഒരു ക്രിക്കറ്ററുമാണ്. അയാൾക്ക് മത്സരം പെട്ടെന്ന് തന്നെ നിയന്ത്രണത്തിലാക്കാൻ സാധിക്കും. നിർണായകമായ ഓവറുകൾ നന്നായി എറിയാൻ ഹർദിക്കിന് സാധിക്കും. മാത്രമല്ല കഴിഞ്ഞ കുറച്ചധികം കാലങ്ങളിൽ ധോണി ഇന്ത്യക്കായി ഫിനിഷ് ചെയ്തത് പോലെ മത്സരങ്ങൾ ഫിനിഷ് ചെയ്യാനും ഹർദ്ദിക്കിന് കഴിവുണ്ട്.”- റെയ്‌ന പറയുന്നു.

   

ഇതോടൊപ്പം കഴിഞ്ഞ രണ്ടു വർഷങ്ങളിലെ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് പ്രകടനങ്ങളെയും റെയ്‌ന പ്രശംസിച്ചു. സൂര്യകുമാർ അതെ മനോഭാവം തന്നെ ലോകകപ്പിലും തുടരേണ്ടതുണ്ട് എന്ന് റെയ്‌ന പറയുന്നു. “ഈ കളിക്കാരൊക്കെയും വളരെ പ്രാധാന്യമേറിയവരാണ്. സൂര്യകുമാർ യാദവ് ഇന്ത്യയെ സംബന്ധിച്ച് ഒരു ഗെയിം ചേഞ്ചർ ആണ്. അതുപോലെതന്നെ വിരാട് കോഹ്ലിയെയും രോഹിത് ശർമയേയും മറക്കാൻ സാധിക്കില്ല.”- റെയ്നെ കൂട്ടിച്ചേർക്കുന്നു.

   

നേരത്തെ 2022ൽ ഹർദിക് പാണ്ട്യ ഗുജറാത്ത് ടീമിനെ ഐപിഎൽ ജേതാക്കളാക്കിയിരുന്നു. ശേഷം ഇന്ത്യക്കായും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. സൂര്യകുമാർ യാദവിന്റെ കാര്യവും മറച്ചില്ല. എന്തായാലും ഇരുവരും ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *