ക്രിക്കറ്റിൽ ഫിനിഷർ എന്ന പേരിന് വ്യാപ്തി ലഭിച്ചത് ഓസ്ട്രേലിയൻ താരം മൈക്കിൾ ബെവന്റെ സമയത്തായിരുന്നു. ഓസ്ട്രേലിയയ്ക്കായി വമ്പൻ ഇന്നിംഗ്സുകൾ കളിച്ച ബെവൻ ഇപ്പോൾ ലോകകപ്പിനെ സംബന്ധിച്ച ചില അഭിപ്രായങ്ങൾ വെളിപ്പെടുത്തുകയാണ്. വരുന്ന ട്വന്റി20 ലോകകപ്പിൽ ഏതൊക്കെ ടീമുകൾക്കാണ് ജേതാക്കളാവാൻ കൂടുതൽ സാധ്യത എന്നാണ് ബെവൻ പറയുന്നത്. ഓസ്ട്രേലിയയിൽ നടക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 16ന് ആരംഭിക്കാനിരിക്കെയാണ് ബെവന്റെ ഈ പ്രവചനങ്ങൾ. പ്രധാനമായും മൂന്ന് ടീമുകളാണ് ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് ജേതാക്കളാവാൻ കൂടുതൽ സാധ്യതയുള്ളത് എന്ന് ബെവൻ പറയുന്നു.
ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ലോകകപ്പ് വിജയിക്കാനുള്ള സാധ്യത എന്നാണ് ബെവൻ പറയുന്നത്. എനിക്ക് തോന്നുന്നത് ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കാണ് സാധ്യത എന്നാണ്. ഇതിൽ ഏറ്റവും സാധ്യത ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും തന്നെയാണ്. എന്നിരുന്നാലും ഓസ്ട്രേലിയയ്ക്ക് മികച്ച കുറച്ചധികം കളിക്കാരുണ്ട്. അവർ ലോകകപ്പിൽ ക്ലിക്ക് ആയാൽ അനായാസം ജെതാക്കളാവാൻ ഓസീസിന് സാധിക്കും. “- ബെവൻ പറയുന്നു.
ഇതോടൊപ്പം ഹോം ഗ്രൗണ്ട് എന്ന മാനദണ്ഡം ടൂർണ്ണമെന്റിൽ ഓസ്ട്രേലിയയേ വളരെയധികം സഹായിക്കുമെന്നും ബെവൻ പറയുകയുണ്ടായി. “ഓസ്ട്രേലിയയേ സംബന്ധിച്ച് ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ മുൻതൂക്കം അവർക്ക് നന്നായി മത്സരങ്ങൾ ലഭിക്കും. എനിക്ക് തോന്നുന്നത് ഈ സമയത്ത് സാധ്യതാ ലിസ്റ്റിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഓസ്ട്രേലിയ ഉണ്ടാകുമെന്ന് തന്നെയാണ്.”- ബെവൻ കൂട്ടിച്ചേർത്തു.
2021ലെ ട്വന്റി20 ലോകകപ്പിനുശേഷം ഒരു പരമ്പര പോലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര വിജയവും ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ വിളിച്ചോതുന്നതാണ്. എന്നാൽ മറുവശത്ത് പാക്കിസ്ഥാനെതിരായ ഏഴു ട്വന്റി20കളടങ്ങിയ പരമ്പരയിൽ 4-3ന് തകർപ്പൻ വിജയമാണ് ഇംഗ്ലണ്ട് നേടിയിരിക്കുന്നത്. എന്തായാലും ടൂർണമെന്റിന് മുമ്പുള്ള ബെവന്റെ ഈ പ്രതികരണങ്ങൾ വളരെ പ്രാധാന്യമേറിയതാണ്.