കഴിഞ്ഞ കുറച്ചധികം കാലങ്ങളിൽ ലോകക്രിക്കറ്റ് ഏറ്റവുമധികം ചർച്ച ചെയ്ത ഒന്നായിരുന്നു വിരാട് കോഹ്ലിയുടെ ക്രിക്കറ്റിലെ ഭാവി. കുറച്ചധികം കാലം മോശം ഫോമിൽ തുടർന്ന കോഹ്ലി വിരമിക്കണമെന്ന് പോലും ചില മുൻ ക്രിക്കറ്റർ പറഞ്ഞിരുന്നു. എന്നാൽ ഈ അഭിപ്രായങ്ങൾക്കൊക്കെയും ബാറ്റുകൊണ്ട് മറുപടി നൽകി തിരിച്ചു വരുന്ന വിരാട് കോഹ്ലിയെയാണ് ഏഷ്യകപ്പിൽ കണ്ടത്. ഏഷ്യാകപ്പിൽ മികച്ച ഫോമിലേക്ക് തിരിച്ചുവന്ന കോഹ്ലി വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായി തന്നെ നിൽക്കുന്നു. കൃത്യമായ സമയത്താണ് വിരാട് കോലി തന്നെ ഫോമിലേക്ക് തിരിച്ചെത്തിയതെന്നും ലോകകപ്പിൽ ഇന്ത്യയ്ക്കായി ഒരുപാട് റൺസ് നേടാൻ കോഹ്‌ലിക്ക് സാധിക്കുമെന്നുമാണ് മുൻ ന്യൂസിലാൻഡ് ക്രിക്കറ്റർ റോസ് ടെയ്‌ലർ ഇപ്പോൾ പറയുന്നത്.
കോഹ്‌ലിക്ക് ഫോമിലേക്ക് തിരിച്ചുവരാൻ ഒരു സെഞ്ചുറിയുടെ ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ടൈലർ പറയുന്നു. “കോഹ്ലി ഫോമിലേക്ക് തിരിച്ചുവന്നത് എനിക്ക് ഒരു അത്ഭുതമായി തോന്നുന്നില്ല. ഒരു സെഞ്ചുറിയോടെ അയാൾ തിരികെ എത്തി. ഇപ്പോൾ കോഹ്‌ലി മികച്ച ഫോമിൽ തന്നെയാണുള്ളത്. ലോകകപ്പിന് മുമ്പ് കോഹ്ലി ഫോം കണ്ടെത്തിയത് ഇന്ത്യയ്ക്ക് സഹായകരമാകും.”- ടെയ്‌ലർ പറഞ്ഞു.
കൂടാ,തെ ഇപ്പോൾ കോഹ്‌ലി നല്ല ഫ്ലോയിൽ ൽ തന്നെയാണ് റൺസ് നേടുന്നതെന്നും വരുംവർഷങ്ങളിൽ കോഹ്ലി ഒരുപാട് സെഞ്ച്വറികൾ നേടുമെന്നും റോസ് ടെയ്‌ലർ വിശ്വസിക്കുന്നു. കോഹ്ലിയോടൊപ്പം ബാംഗ്ലൂർ ടീമിൽ കളിച്ച സമയത്തെക്കുറിച്ച് ടെയ്‌ലർ വാചാലനായി. “ബാംഗ്ലൂർ ടീമിൽ കോഹ്ലിയോട് ഒപ്പമുണ്ടായിരുന്ന സമയം ഞാൻ നന്നായി ആസ്വദിച്ചിരുന്നു. അയാളുടെ കരിയർ കാണാൻ എനിക്ക് സാധിച്ചു.
“- ടൈലർ കൂട്ടിച്ചേർത്തു. ഒപ്പം കളിക്കാർക്ക് പലപ്പോഴും ഫോം നഷ്ടപ്പെടാറുണ്ടെന്നും അതിനു പല കാരണങ്ങളുണ്ടെന്നും ടെയ്ലർ പറയുകയുണ്ടായി. ഏഷ്യാകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലും മികച്ച ബാറ്റിംഗ് തന്നെയായിരുന്നു കോഹ്ലി കാഴ്ചവച്ചത്. മൂന്നാം ട്വന്റി20യിൽ 63 റൺസാണ് കോഹ്ലി നേടിയത്. അതിനാൽതന്നെ ലോകകപ്പിലും കോഹ്ലി ഇന്ത്യയുടെ നട്ടെല്ലാവും എന്ന് തന്നെയാണ് പ്രതീക്ഷ.