ഞാൻ വീണുപോവില്ല, എന്നെ കൈപിടിച്ചുയർത്തിയത് അയാളാണ് ധോണി എന്ന മാന്ത്രികനെപ്പറ്റി റുതുരാജ്

   

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ ഒരു കണ്ടുപിടിത്തം തന്നെയായിരുന്നു റുതുരാജ് എന്ന ബാറ്റർ. 2020ലെ ഐപിഎല്ലിൽ ചെന്നൈ ടീമിനായി ആദ്യമായി റുതുരാജ് ബാറ്റെന്തി. എന്നാൽ വിചാരിച്ചത് പോലെ ഒരു തുടക്കമായിരുന്നു റുതുരാജിന് ലഭിച്ചത്. ആദ്യ മത്സരങ്ങളിലെ ബാറ്റിംഗ് പരാജയത്തിനു ശേഷം വീണ്ടും ചെന്നൈ റുതുരാജിന് ടീമിൽ അവസരം നൽകുകയും അയാൾ തന്റെ കഴിവ് തെളിയിക്കുകയും ചെയ്യുകയുണ്ടായി. പിന്നീട് 2021 സീസണിൽ ചെന്നൈയുടെ നട്ടെല്ലായി റുതുരാജ് മാറി. തന്റെ കരിയറിന്റെ തുടക്കത്തിൽ മഹേന്ദ്രസിംഗ് ധോണിയും ചെന്നൈയും തന്നെ എത്രമാത്രം സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് റുതുരാജ് ഇപ്പോൾ.

   

“ഞാൻ ആദ്യമായി ചെന്നൈയിൽ കളിക്കുമ്പോൾ ധോണിക്ക് എന്നെ നന്നായി അറിയാമായിരുന്നു. മത്സരം നന്നായി ആസ്വദിക്കാനാണ് അദ്ദേഹം അന്ന് എന്നോട് പറഞ്ഞത്. ഡ്രസ്സിംഗ് റൂമിലും മറ്റും ഒരുപാട് വലിയ താരങ്ങളുമായി ഇടപഴകാൻ സാധിച്ചത് എന്റെ കരിയറിൽ ഒരുപാട് ഗുണം ചെയ്തിരുന്നു. ശേഷം ധോണി പറഞ്ഞത് ‘നീ ഈ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് മത്സരം ആസ്വദിക്കൂ എന്നായിരുന്നു.” റുതുരാജ് പറയുന്നു.

   

“എനിക്ക് വളരെയധികം നന്ദിയും ഒപ്പം സന്തോഷവുമുണ്ട്. ചെന്നൈ എന്ന വളരെ മികച്ച ടീമിന്റെ സാഹചര്യങ്ങളിൽ എനിക്ക് കളിക്കാൻ സാധിച്ചു. മാത്രമല്ല എംഎസ് ധോണി എന്നെ പലപ്പോഴും ഒരുപാട് സഹായിച്ചു. ആ സമയത്ത് ഒരിക്കൽപോലും ഞാൻ വീണുപോവില്ല എന്ന വിശ്വാസം എനിക്ക് വന്നുചേർന്നു”- റുതുരാജ് കൂട്ടിച്ചേർക്കുന്നു.

   

“പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്റെ കരിയർ ആരംഭിച്ചത് പരാജയത്തോടെയാണ്. എന്നാൽ ചെന്നൈ ടീം മാനേജ്മെന്റ് ടീമും കോച്ചുമൊക്കെ എന്റെ നിരാശ ഇല്ലാതാക്കി. എന്റെ കരിയറിൽ ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് സിഎസ്കെ ടീമിനോടും ക്യാപ്റ്റനോടും കൊച്ചിനോടുമാണ്. “- റുതുരാജ് പറഞ്ഞുവയ്ക്കുന്നു. റുതുരാജിന്റെ കരിയറിലെ വഴിത്തിരിവ് തന്നെയായിരുന്നു ചെന്നൈ ടീമീനൊപ്പമുള്ള യാത്ര. ഇതുവരെ ഇന്ത്യക്കായി 8 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ റുതുരാജ് കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *