പാകിസ്ഥാന്റെ റെക്കോർഡ് തൂത്തെറിഞ്ഞ് ഇന്ത്യ ഇത് ഇന്ത്യയുടെ 2.0 വേർഷൻ

   

ലോകറെക്കോർഡ് തകർത്ത് ഇന്ത്യയുടെ തേരോട്ടം. ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20യിൽ ഉജ്ജ്വല വിജയം നേടിയതോടെ ഒരുപാട് റെക്കോർഡുകളാണ് ഇന്ത്യൻ ടീം തൂത്തെറിഞ്ഞിരിക്കുന്നത്. ഒരു വർഷം ഏറ്റവുമധികം ട്വന്റി 20 മത്സരങ്ങളിൽ വിജയിച്ച ടീം എന്ന റെക്കോർഡ് ഇപ്പോൾ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20യിലെ വിജയം ഇന്ത്യയുടെ ഈ വർഷത്തെ 21ആമത്തെതാണ്. മുൻപ് പാകിസ്താനായിരുന്നു ഒരു കലണ്ടർ വർഷം ഏറ്റവുമധികം ട്വന്റി20 മത്സരങ്ങളിൽ വിജയം നേടിയ ടീം.

   

2021 ൽ 20 ട്വന്റി20 മത്സരങ്ങളിലായിരുന്നു പാകിസ്ഥാൻ വിജയിച്ചത്. എന്നാൽ ഈ റെക്കോർഡ് മറികടന്നിരിക്കുകയാണ് ഇന്ത്യ ഇപ്പോൾ. ഈ വർഷം ഇന്ത്യയുടെ ഹോം സീരിസിലെ 10 വിജയവുമാണിത്. മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരുവശത്ത് വിക്കറ്റുകൾ കൃത്യമായി വീഴ്ത്താൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചെങ്കിലും മറുവശത്ത് ഓസ്ട്രേലിയയ്ക്കായി ക്യാമറോൺ ഗ്രീൻ(52) അടിച്ചു തകർക്കുന്നതാണ് കണ്ടത്.

   

അതിനുശേഷം അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ടിം ഡേവിഡും(54) ഡാനിയൽ സാംസും (28)ചേർന്നതോടെ ഓസ്ട്രേലിയ 186 എന്ന സ്കോറിലെത്തി മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ കെ എൽ രാഹുലിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും ഇന്ത്യയ്ക്ക് ആദ്യമേ നഷ്ടമായി. എന്നാൽ വിരാട് കോഹ്‌ലിയും സൂര്യകുമാർ ഇന്ത്യക്കായി അടിച്ചുതൂക്കി.

   

സൂര്യകുമാർ 36 പന്തുകളിൽ അഞ്ചു ബൗണ്ടറിയുടെയും അഞ്ചു സിക്സറുകളുടെയും അകമ്പടിയോടെ 69 റൺസായിരുന്നു മത്സരത്തിൽ നേടിയത്. കോഹ്ലി 48 പന്തുകളിൽ 63 റൺസ് നേടി. ഇവർക്കൊപ്പം അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യ കൂടി നിറഞ്ഞാടിയതോടെ മത്സരം ഇന്ത്യ കൈപ്പിടിയിലൊതുക്കി. മത്സരത്തിൽ 6 വിക്കറ്റുകൾക്കണ് ഇന്ത്യ വിജയം കണ്ടത്. ഇതോടെ ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു. ഒരു ആവേശോജ്വലമായ പരമ്പരയാണ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *