എല്ലാവരും തോൽവി സമ്മതിച്ച മത്സരങ്ങളിൽ അവൻ ഇന്ത്യയുടെ അഭിമാനമായി ആളെ മനസിലായോ

   

ഒരുപാട് സുന്ദരമായ ഷോട്ടുകൾ കളിക്കുന്ന ഇടങ്കയ്യൻ ബാറ്റർമാരെകൊണ്ട് സമ്പന്നമായിരുന്നു ഇന്ത്യൻ ടീം. 2000നുശേഷം സൗരവ് ഗാംഗുലിയും യുവരാജ് സിംഗും സുരേഷ് റെയ്നയുമൊക്കെ ഇന്ത്യയുടെ ഇടംകൈ വിപ്ലവങ്ങളായിരുന്നു. ഇവരെപ്പോലെ ചെറിയ കാലം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ നേടിയ ഒരു ഇടങ്കയ്യൻ ബാറ്ററാണ് റിഷഭ് പന്ത്.

   

1997ൽ ഉത്തരാഖണ്ഡിലായിരുന്നു റിഷഭ് രാജേന്ദ്ര പന്ത് ജനിച്ചത്. തന്റെ പന്ത്രണ്ടാം വയസിൽ ക്രിക്കറ്റ് പരിശീലിച്ചുതുടങ്ങിയ പന്ത് സോനെറ്റ് ക്രിക്കറ്റ് അക്കാദമിയിൽ എത്തിപ്പെട്ടു. ശേഷം കോച്ച് താരക് സിൻഹയാണ് പന്തിന് ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുത്തത്. ഒരു മികച്ച ബാറ്ററായി മാറാനായിരുന്നു സിംഹ പന്തിനെ പഠിപ്പിച്ചത്. അങ്ങനെ ഡൽഹിയുടെ ആസാമിനെതിരായ അണ്ടർ19 മത്സരത്തിൽ കളിക്കാൻ പന്തിന് അവസരം വന്നുചേർന്നു.

   

മത്സരത്തിൽ പന്ത്‌ ആദ്യ ഇന്നിംഗ്സിൽ 35 റൺസും, രണ്ടാം ഇന്നിംഗ്സിൽ 150 റൺസും നേടി. കൂടാതെ 2016ലെ അണ്ടർ 19 ലോകകപ്പിൽ നേപ്പാളിനെതിരെ 18 ബോളുകളിൽ അർദ്ധസെഞ്ച്വറി നേടിയതും പന്തിനെ കൂടുതൽ ശ്രദ്ധേയനാക്കി. ശേഷം 2017ൽ ഒരു ട്വന്റി20 ക്രിക്കറ്ററായാണ് റിഷഭ് പന്തിന് ഇന്ത്യൻ ടീമിലേക്ക് വിളിവന്നത്. പിന്നീട് 2018ൽ തന്റെ ആദ്യ ടെസ്റ്റ് മത്സരവും പന്ത് ഇന്ത്യക്കായി കളിച്ചു. ആക്രമണ പരമായ ബാറ്റിംഗ് രീതിയാണ് പന്തിന്റെ ഏറ്റവും വലിയ സവിശേഷത.

   

മറ്റ് ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെട്ട വിദേശ പിച്ചുകളിൽ അനായാസം റൺസ് കണ്ടെത്താൻ പന്തിന് സാധിച്ചിരുന്നു. ഇന്ത്യക്കായി ഇതുവരെ 31 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 2123 റൺസും, 27 ഏകദിനങ്ങളിൽ നിന്ന് 840 റൺസും, 48 ട്വന്റി20കളിൽ നിന്ന് 741 റൺസും റിഷഭ് പന്ത് നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി ടീമിന്റെ പ്രധാനപ്പെട്ട ബാറ്ററായിരുന്നു പന്ത്. നിലവിൽ 2002ലെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലെ അംഗവുമാണ് റിഷഭ് പന്ത്.

Leave a Reply

Your email address will not be published. Required fields are marked *