നഷ്ടപ്പെടുത്തിയ ക്യാച്ചുകൾ മത്സരങ്ങൾ തോൽപ്പിക്കുന്നത് ക്രിക്കറ്റിൽ സ്ഥിരം കാഴ്ചയാണ്. ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യൻ ഫീൽഡർമാർ ഒരുപാട് ക്യാച്ചുകൾ നഷ്ടപ്പെടുത്തുകയും മത്സരഫലത്തെ അത് ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ നഷ്ടപ്പെടുത്തിയ ക്യാച്ചിന് പകരമായി മറ്റൊരു അവസരമുണ്ടാക്കി ബാറ്ററെ കൂടാരം കയറ്റിയ കോഹ്ലിയെയാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20യിൽ കാണാനായത്.
ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ രണ്ടാം ഓവറിലാലായിരുന്നു സംഭവം അരങ്ങേറിയത്. അക്ഷർ പട്ടേൽ എറിഞ്ഞ ബോൾ കൃത്യമായി അടിച്ചകറ്റുന്നതിൽ ഓസ്ട്രേലിയൻ ബാറ്റർ ക്യാമറോൺ ഗ്രീൻ പരാജയപ്പെട്ടു. ബോൾ ബാറ്റിൽ കൊണ്ട ശേഷം ഉയർന്നു. കോഹ്ലി ലോങ്ങ് ഓണിൽനിന്ന് ഓടിയെത്തി കൃത്യസമയത്ത് ഡൈവ് ചെയ്തെങ്കിലും ബോൾ കൈപ്പിടിയിലൊതുക്കാൻ സാധിക്കാതെ വന്നു. അങ്ങനെ ബോൾ ബൗണ്ടറി കടന്നു. എന്നാൽ രണ്ടുബോ lളുകൾക്ക് ശേഷം ഈ അവസരം നശിപ്പിച്ചതിനുള്ള പരിഹാരവും കോഹ്ലി തന്നെ ചെയ്യുകയുണ്ടായി.
ആ ഓവറിലെ തന്നെ മൂന്നാം ബോളിൽ അക്ഷർ പട്ടേലിനെതിരെ ഒരു സ്ലോഗ് ഷോട്ടിന് ശ്രമിക്കുകയായിരുന്നു ഗ്രീൻ. എന്നാൽ ടൈമിംഗ് തെറ്റിയതോടെ ബോൾ മിഡ് ഓണിൽ നിന്ന കോഹ്ലിയുടെ അടുത്തേക്ക് ചെന്നു. ഇതിനിടെ ഗ്രീൻ റണ്ണേടുക്കാൻ ശ്രമിച്ചു. എന്നാൽ ബോൾ കൈപ്പിടിയിലൊതുക്കിയ കോഹ്ലി നോൺ സ്ട്രൈക്കർ എൻഡിലെ സ്റ്റമ്പ് ലക്ഷ്യം വെച്ചു ത്രോ ചെയ്തു. ബോൾ കൃത്യമായി സ്റ്റമ്പിൽ കൊള്ളുകയും, ക്രീസിൽ എത്താൻ കഴിയാതെ വന്ന ക്യാമറോൺ ഗ്രീൻ പുറത്താവുകയും ചെയ്തു.
ആദ്യ ട്വന്റി20യിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ ആയിരുന്ന ഗ്രീൻ 30 പന്തുകളിൽ 61 റൺസ് നേടിയിരുന്നു. എന്നാൽ കോഹ്ലിയുടെ ഈ കിടിലൻ റണ്ണൗട്ടിൽ ഗ്രീനിന്റെ രണ്ടാമത്തെ ഇന്നിങ്സ് അവസാനിച്ചു. മത്സരത്തിൽ നാല് പന്തുകളിൽ അഞ്ച് റൺസ് മാത്രമായിരുന്നു ഗ്രീൻ നേടിയത്. ഇതോടെ 14ന് 1 എന്ന രീതിയിൽ ഓസ്ട്രേലിയയുടെ പതനവും ആരംഭിക്കുകയുണ്ടായി. എന്തായാലും ഇന്ത്യയുടെ ഈ കിടിലൻ വിജയത്തിൽ വിരാടിന്റെ റൺഔട്ടിന്റെ സ്ഥാനവും തള്ളിക്കളയാനാവില്ല.
RUN-OUT!
First strike for #TeamIndia, courtesy the tag-team work between @imVkohli & @akshar2026! 👍 👍
Australia lose Cameron Green. #INDvAUS
Follow the match ▶️ https://t.co/LyNJTtkxVv
Don’t miss the LIVE coverage of the #INDvAUS match on @StarSportsIndia pic.twitter.com/j1h5bS1IVa
— BCCI (@BCCI) September 23, 2022