സഞ്ജുവില്ല, പക്ഷെ ഇതുവരെ ഓസ്ട്രേലിയ കണ്ടിട്ടില്ലാത്ത ഇവരൊക്കെയുണ്ട് ഇതെന്ത് പണിയാണ് ബിസിസിഐ

   

ഇന്ത്യയ്ക്ക് കൃത്യമായ നിരീക്ഷണങ്ങൾ നടത്താൻ സാധിക്കാതെ വന്ന ഒന്നായിരുന്നു ഏഷ്യാകപ്പ് സ്ക്വാഡ്. നിരുത്തരവാദപരമായി തിരഞ്ഞെടുത്ത സ്ക്വാഡും, നിർണായകഘട്ടത്തിൽ കലമുടക്കുന്ന കുറച്ച് കളിക്കാരെയുമായിരുന്നു ഏഷ്യാകപ്പിൽ കണ്ടത്. അതിനാൽതന്നെ മോശം പ്രകടനം തന്നെയാണ് ഇന്ത്യ ഏഷ്യാക്കപ്പിൽ കാഴ്ചവച്ചത്. അതിൽ നിന്നും മാറ്റങ്ങൾ കൊണ്ടാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ദീപക് ചഹറും സഞ്ജു സാംസണും പോലെ ഇന്ത്യൻ ടീമിനായി ആത്മാർത്ഥ പ്രകടനം കാഴ്ചവച്ച പലരെയും ഇന്ത്യ പുറത്തിരുത്തി. പകരം ഇതേവരെ ഓസ്ട്രേലിയയിൽ ഒരു മത്സരം പോലും കളിക്കാത്ത അഞ്ചുപേരെ സ്‌ക്വാഡിൽ ഉൾപ്പെടുത്തുകയും ചെയ്തു.

   

അക്ഷർ പട്ടേലാണ് ഓസ്ട്രേലിയയിൽ ഇതുവരെ ഒരു മത്സരം പോലും കളിക്കാത്ത ഒരു ഇന്ത്യൻ സ്‌ക്വാഡംഗം. നിലവിൽ രവീന്ദ്ര ജഡേജയ്ക്ക് പരിക്കുപറ്റിയ സ്പോട്ടിലേക്കാണ് അക്ഷർ പട്ടേൽ കളിക്കുന്നത്. എന്നിരുന്നാലും സ്പിൻ വിഭാഗത്തിലും തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കൊണ്ടും അക്ഷർ പട്ടേൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൂര്യകുമാർ യാദവും ഓസ്ട്രേലിയയിൽ മത്സരങ്ങൾ കളിച്ചിട്ടില്ല.

   

എങ്കിലും ഇതുവരെ 28 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ച സൂര്യയ്ക്ക് മികച്ച റെക്കോർടുണ്ട്. ദീപക് ഹൂഡ വലിയ പരിചയസമ്പന്നനായ ക്രിക്കറ്ററല്ല. അതിനാൽതന്നെ ഓസ്ട്രേലിയയിൽ ആദ്യമായാണ് ഹൂഡ കളിക്കുന്നത്. അർഷദീപ് സിംഗ് സമീപകാലത്താണ് ഇന്ത്യൻ ടീമിലെത്തിയത്. ടൂർണമെന്റിൽ ഇന്ത്യയുടെ X ഫാക്ടറാവാൻ സാധ്യതയുള്ള കളിക്കാരൻ തന്നെയാണ് അർഷദീപ് സിംഗ്.

   

ഇവരെ നാലുപേരെ കൂടാതെ ഹർഷൽ പട്ടേലും ഇന്ത്യയ്ക്കായി ഓസ്ട്രേലിയയിൽ കളിക്കാത്ത ക്രിക്കറ്ററാണ്. ഇവരൊക്കെയും സ്ക്വാഡിൽ ഉണ്ടായിട്ടും ഓസ്ട്രേലിയയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജു സാംസനെ പൂർണമായും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് പലർക്കും അത്ഭുതം. ടൂർണമെന്റിൽ ഇന്ത്യ പരാജയമേറ്റുവാങ്ങിയാൽ സെലക്ടർമാർ ഇത്തവണ ഒരുപാട് പഴികേൾക്കുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *