ഈ ബോളർമാരുടെ ആവശ്യം ഇന്ത്യക്കില്ല ഉൾപെടുത്തേണ്ടത് മറ്റുചിലരെ

   

ഇന്ത്യൻ ബോളിംഗ് നിരയുടെ ഏഷ്യാകപ്പിലെ പ്രകടനം മോശമായിരുന്നതിനാൽ തന്നെ ഇനിയൊരു സ്ക്വാഡ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഏഷ്യാകപ്പ് സ്‌ക്വാഡിലേക്ക് സീം ബൗളർമാരായി വെറും മൂന്നു പേരെ മാത്രം ഉൾപ്പെടുത്തിയത് തെറ്റായ ഒരു തീരുമാനമായിരുന്നു എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതിനാൽ ലോകകപ്പിലേക്ക് ടീം തെരഞ്ഞെടുക്കുമ്പോൾ ഇന്ത്യ കണക്കിലെടുക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വിരാട് കോലിയുടെ ചെറുപ്പകാല കോച്ചായ രാജ്കുമാർ ശർമ. ഇന്ത്യയുടെ ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിൽ രണ്ടു സ്പിന്നർമാരിലധികം ആവശ്യമില്ല എന്നാണ് ശർമയുടെ അഭിപ്രായം.

   

“സ്ക്വാഡിൽ രണ്ടു സ്പിന്നർമാരിലധികം ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഓസ്ട്രേലിയയിൽ നമുക്കാവശ്യം 5 പേസ് ബോളർമാരെയാണ്. അതിനാൽ സ്ക്വാഡിൽ ഹർദിക് പാണ്ഡ്യയ്ക്കൊപ്പം 5 പേസ് ബൗളർമാരെ ഇന്ത്യ ഉൾപ്പെടുത്തണം. അവർക്ക് അവിടെ ബൗൺസും പേസും സ്വിങ്ങും ലഭിക്കും. അതുകൊണ്ട് കൂടുതലായി സ്പിന്നർമാരെ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല.”- രാജ്കുമാർ ശർമ്മ പറയുന്നു.

   

ഇതോടൊപ്പം ലോകകപ്പിൽ താൻ പ്രതീക്ഷിക്കുന്ന സ്പിൻ ബൗളർമാരുടെ വിവരങ്ങളും ശർമ പുറത്തുവിടുകയുണ്ടായി. “ഇന്ത്യൻ സ്‌ക്വാഡിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള സ്പിന്നർമാർ അക്ഷർ പട്ടേലും ചാഹലുമാണ്. രണ്ടുപേരും പരിചയസമ്പന്നരാണ്. മാത്രമല്ല അക്ഷറിന് ജഡേജയെപോലെ ബാറ്റ് ചെയ്യാനും സാധിക്കും. ഏഷ്യാകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിൽ.

   

തന്നെ ചാഹലിനെയും എഴുതി തള്ളാനാവില്ല.” – രാജകുമാർ ശർമ കൂട്ടിച്ചേർക്കുന്നു. ലോകകപ്പിൽ ജഡേജ കളിക്കാനുള്ള സാഹചര്യം കുറവാണെങ്കിലും രാഹുൽദ്രാവിഡ് പ്രതീക്ഷ വെക്കുന്നുണ്ട്. ലോകകപ്പിന് മുമ്പ് ജഡേജ പൂർണമായും ആരോഗ്യവാനായി ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് രാഹുൽ ദ്രാവിഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *