ആരാധകരെ ശാന്തരാകുവിൻ തന്നെ കാണാനെത്തിയ ആരാധകർക്ക് സഞ്ജു നൽകിയ സമ്മാനം…|Sanju’s gift to fans

   

തന്റെ ആരാധകരെ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസൺ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതിനു മുമ്പ് ഒരുപാട് തവണ സഞ്ജുവിന്റെ, ആരാധകരോടുള്ള നല്ല പെരുമാറ്റങ്ങൾ സോഷ്യൽ മീഡിയ ചർച്ചചെയ്യുകയും ഉണ്ടായിട്ടുണ്ട്. ലോകത്തെല്ലായിടത്തും ആരാധകരുള്ള സഞ്ജുവിനെ മികച്ച സ്വീകരണങ്ങൾ ലഭിക്കുന്നതിനും ഈ ലാളിത്യമുള്ള പെരുമാറ്റം കാരണമായിട്ടുണ്ട്. ഇപ്പോൾ സഞ്ജുവിന്റെ മികച്ച പെരുമാറ്റരീതി എടുത്തുകാട്ടുന്ന മറ്റൊരു വീഡിയോ കൂടി സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

   

ദേശീയ ടീമിലേക്ക് അവസരങ്ങൾ പലപ്പോഴും നിഷേധിക്കപ്പെട്ട കളിക്കാരനാണ് സഞ്ജു. ഏഷ്യാകപ്പിന് മുമ്പ് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഈ ഏഷ്യകപ്പിൽ ഇന്ത്യയ്ക്കായി കളിക്കാൻ സഞ്ജുവിന് സാധിച്ചില്ല. ഇപ്പോൾ കേരളത്തിൽ പരിശീലനത്തിലാണ് സഞ്ജു. പരിശീലന സെഷനു ശേഷം സഞ്ജു തന്നെ കാണാനെത്തിയ ആരാധകരുടെയോപ്പം നിന്ന് ഫോട്ടോകൾ എടുക്കുന്നതും, കൂടെ ബാറ്റിലും ബോളിലും സൈൻ ചെയ്ത് നൽകുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

   

ഈ വർഷം ഇന്ത്യൻ ടീമിനായി ശ്രദ്ധേയമായ പ്രകടനമായിരുന്നു സഞ്ജു കാഴ്ച വച്ചിരുന്നത്. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 5 ഇന്നിങ്സുകൾ കളിച്ച സഞ്ജു 179 റൺസാണ് നേടിയത്. 44 റൺസാണ് സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി. എന്നാൽ ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ ഇന്ത്യ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. അവസാനമായി സിംബാബ്വേയ്ക്കെതിരായ ഏകദിന പരമ്പരയാണ് സഞ്ജു കളിച്ചത്. പരമ്പരയിലെ രണ്ട് ഇന്നിങ്സുകളിൽ നിന്നായി 58 റൺസ് നേടുകയും ചെയ്തു.

   

നിലവിൽ ഏഷ്യകപ്പിലെ ഇന്ത്യൻ സ്ക്വാഡിലുണ്ടായിരുന്ന വിക്കറ്റ് കീപ്പർമാരായ റിഷഭ് പന്തും ദിനേഷ് കാർത്തിക്കും വലിയ പ്രകടനങ്ങൾ കാഴ്ചവെക്കാത്ത സാഹചര്യത്തിൽ ലോകകപ്പിനുള്ള ട്വന്റി20 സ്‌ക്വാഡിൽ ൽ സഞ്ജുവിന് സ്ഥാനം ലഭിക്കാൻ സാധ്യതകളേറെയാണ്. അതിനാൽതന്നെ വലിയ പ്രതീക്ഷയിലാണ് സഞ്ജു ആരാധകരും.

 

View this post on Instagram

 

A post shared by Super Samson (@super__samson_)

Leave a Reply

Your email address will not be published. Required fields are marked *