ട്വന്റി20 ലോകകപ്പിന് സഞ്ജുവും ഉണ്ടാകും പന്തിന് പകരം സഞ്ജു

   

ഇക്കഴിഞ്ഞ ഏഷ്യാകപ്പിൽ ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ കാഴ്ചവച്ചത്. പല മത്സരങ്ങളിലും ദിനേശ് കാർത്തിക്കിന് അവസരങ്ങൾ ലഭിക്കാതെ വരികയും റിഷാഭ് പന്ത് പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാതിരിക്കുകയും ചെയ്തപ്പോൾ ഇന്ത്യ പൂർണമായും സമ്മർദത്തിലാവുകയായിരുന്നു. മുൻപ് ഇഷാൻ കിഷനെയും സഞ്ജു സാംസണയും പുറത്തിരുത്തിയായിരുന്നു ഇന്ത്യ കാർത്തിക്കിനെയും പന്തിനെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയത്.

   

എന്നാൽ വരുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ അടക്കമുള്ള താരങ്ങൾ സഞ്ജുവിന് പകരം പന്തിനെ ഏഷ്യാകപ്പിൽ ഉൾപ്പെടുത്തിയതിനെ ചോദ്യംചെയ്തിരുന്നു. പന്തിനേക്കാളും മികച്ച ക്രിക്കറ്റർ സഞ്ജു തന്നെയാണെന്നാണ് കനേറിയയുടെ പക്ഷം. അതിന് പിന്നാലെയാണ് സഞ്ജുവിന് അനുകൂലമായ വാർത്തകൾ പുറത്തുവന്നിരിയ്ക്കുന്നത്.

   

സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന വാർത്ത പുറത്തുവിട്ടിരിക്കുന്നത് ബിസിസിഐ ഉദ്യോഗസ്ഥർ തന്നെയാണ്. സ്പോർട്സ് കീടയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം നടന്ന ഇന്ത്യയുടെ അയർലൻഡ്, വിൻഡീസ്, സിംബാബ്വെ പര്യടനങ്ങളിൽ മികച്ച ഇന്ത്യ ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു സഞ്ജു കാഴ്ചവെച്ചത്. അയർലൻഡിനെതിരെ തന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ നേടാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു.

   

ഇത്രയും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിട്ടും സഞ്ജുവിനെ ഏഷ്യാകപ്പിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ മറുവശത്ത് മോശം ബാറ്റിംഗ് പ്രകടനങ്ങളാണ് റിഷഭ് പന്ത് പിന്തുടരുന്നത്. സൂപ്പർ നാലിൽ പാകിസ്ഥാനെതിരെ 12 പന്തിൽ 14 റൺസും ശ്രീലങ്കയ്ക്കെതിരെ 13 പന്തിൽ 17 റൺസെടുമെടുക്കാനെ പന്തിനു സാധിച്ചിരുന്നുള്ളൂ. നിർണായക സമയങ്ങളിൽ വിക്കറ്റ് വലിച്ചെറിയുന്നത് പന്തിന് ശീലമായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *