ക്രിക്കറ്റ് മൈതാനങ്ങളിൽ താരങ്ങൾ തമ്മിൽ വാക്പോര് ഉണ്ടാകുന്നത് സർവ്വ സാധാരണമായ കാര്യമാണ്. എന്നാൽ ഇത് കയ്യേറ്റത്തിൽ മറ്റും കടക്കുന്നത് വളരെ അപലപനീയം തന്നെയാണ്. ഇത്തരം വാക്പോരുകൾ തുടക്കത്തിൽതന്നെ പരിഹരിക്കാൻ അമ്പയർമാരും കളിക്കാരും ശ്രമിക്കാറുണ്ട്. എന്നാൽ പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ മത്സരത്തിൽ പാക്കിസ്ഥാൻ ബാറ്റർ ആസിഫലിയുടെ അതിരുവിട്ട പെരുമാറ്റം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുകയുണ്ടായി.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ നടന്ന നിർണായക മത്സരത്തിന്റെ 19ആം ഓവറിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. അഫ്ഗാനിസ്ഥാൻ ബോളർ ഫരീദ് അഹമ്മദിനെ ഓവറിന്റെ നാലാം ബോളിൽ ആസിഫലി സിക്സറിന് തൂക്കിയിരുന്നു. അടുത്ത ബോളിൽ ആസിഫ് അലി വീണ്ടും ഫാരീദിനേ അടിച്ച് തൂക്കാൻ ശ്രമിച്ചെങ്കിലും ഫൈൻ ലെഗിൽ ഫീൽഡറിന് ക്യാച്ച് നൽകേണ്ടിവന്നു. അങ്ങനെ മത്സരത്തിന്റെ നിർണായക സമയത്ത് ആസിഫലിയുടെ വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി.
അഫ്ഗാൻ കളിക്കാർ ഈ വിക്കറ്റിന് ശേഷം തങ്ങളുടെ ആഹ്ലാദം പങ്കുവെക്കാൻ തുടങ്ങി. എന്നാൽ ആസിഫലി ഒട്ടും സന്തോഷത്തിൽ ആയിരുന്നില്ല. ബോളർ ആഘോഷം തുടങ്ങിയതോടെ ആസിഫലിക്ക് ദേഷ്യം വന്നു. അയാൾ ബാറ്റെടുത്ത് ഫരീദിന്റെ നേരെ ഉയർത്തി. എന്നാൽ അപ്പോഴേക്കും അഫ്ഗാൻ കളിക്കാരും അമ്പയർമാരുമെത്തി ഇരുവരെയും പിടിച്ചു മാറ്റുകയാണുണ്ടായത്. എന്തായാലും ഇവരുടെ ഇടപെടലോടെ സാഹചര്യങ്ങൾ നിയന്ത്രണത്തിലായി.
മത്സരത്തിലേക്ക് കടന്നുവന്നാൽ നസീം ഷാ എന്ന പാകിസ്ഥാന് വാലാറ്റ ബാറ്ററുടെ തകർപ്പൻ ഫിനിഷിങ്ങാണ് കാണാനായത്. അവസാന ഓവറിൽ രണ്ട് സിക്സറുകൾ നേടി ഷാ പാകിസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. ഈ വിജയത്തോടെ പാക്കിസ്ഥാൻ ഫൈനലിലേക്കുള്ള ബർത്ത് ഉറപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 11ന് ശ്രീലങ്കയും പാകിസ്താനും തമ്മിലാകും ഏഷ്യാകപ്പ് ഫൈനൽ നടക്കുക.
#PAKvAFG AsifAli and Fareed ahmed at the heat of the moment after taking his moment pic.twitter.com/xTb7GWyPwX
— Xofophat (@xofophat) September 7, 2022