ഇന്ത്യയുടെ സൂപ്പർ 4ലെ രണ്ടാം പരാജയം വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. ബോളിംഗ് വിഭാഗത്തിൽ അങ്ങേയറ്റം വിഷമിക്കുന്ന ഇന്ത്യയ്ക്ക് മത്സരത്തിലുണ്ടായ ആകെ പോസിറ്റീവ് ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിംഗായിരുന്നു. ഇന്നിങ്സിന്റെ ആദ്യ സമയത്ത് തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യയെ രോഹിത് ശർമയുടെ കിടിലൻ ഇന്നിങ്സായിരുന്നു മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇതിനിടെ രോഹിത് അടിച്ച ഒരു സിക്സറാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
അസിത് ഫെർണാണ്ടോ എറിഞ്ഞ പത്താം ഓവറിലായിരുന്നു രോഹിത്തിന്റെ ബാറ്റിൽ നിന്ന് കിടിലൻ ഷോട്ട് വന്നത്. പത്താം ഓവറിലെ ആദ്യപന്ത് സ്റ്റമ്പിലേക്ക് ഒരു ഫുൾ ഡെലിവറി എറിയാനാണ് ഫെർണാണ്ടോ ശ്രമിച്ചത്. എന്നാൽ രോഹിത് തനിക്ക് അടിച്ചുതീർക്കാൻ കിട്ടിയ അവസരം പരമാവധി ഉപയോഗിച്ചു. ലെഗ്സൈഡിലേക്ക് സർവ്വശക്തിയുമെടുത്ത് ബാറ്റ് വീശിയ രോഹിത്, ബോൾ സിക്സർ ലൈനപ്പുറം കടത്തി എന്നാൽ ബോൾ ചെന്ന് കൊണ്ടത് ഒരു സെക്യൂരിറ്റി ഗാർഡിനായിരുന്നു.
സിക്സറായതിനാൽ തന്നെ എല്ലാത്തരം ശക്തിയോടുകൂടിയാണ് ബോൾ സെക്യൂരിറ്റിയുടെ പിൻഭാഗത്ത് കൊണ്ടത്. കമന്ററ്റർമാരടക്കം പലരും ഇതിനെ ഹാസ്യാത്മകമായിയാണ് കണ്ടത്. മത്സരം കാണാതെ തിരിഞ്ഞു നിൽക്കുന്നതിന് രോഹിത് സെക്യൂരിറ്റിക്ക് നൽകിയ ശിക്ഷയായിരുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഈ സംഭവത്തെ ചിലർ വിലയിരുത്തിയത്. മത്സരത്തിൽ മികച്ച ബാറ്റിംഗ് തന്നെയാണ് രോഹിത് ശർമ കാഴ്ചവച്ചത്.
മത്സരത്തിൽ 41 പന്തുകളിൽ 72 റൺസാണ് രോഹിത് നേടിയത്. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു. 175.16 ആയിരുന്നു രോഹിത്തിന്റെ സ്ട്രൈക്ക് റേറ്റ്. രോഹിത് നൽകിയ പ്ലാറ്റ്ഫോം ഇന്ത്യൻ മധ്യനിര ബാറ്റർമാർക്ക് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കാതെ വന്നത് മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടിയായി. മധ്യനിരയിൽ ഹർദിക് പാണ്ഡ്യയും റിഷാഭ് പന്തും ദീപക് ഹൂഡയും തങ്ങളുടെ ഇന്നിങ്സുകൾ ഫിനിഷിംഗിനായി ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.
#INDvSL#RohitSharma𓃵
That man to Rohit be like :
Muze kyu toda pic.twitter.com/JDpvDRlE9d— Shivam Sonawane (@Shivam2209) September 6, 2022