രോഹിത് ശർമയ്ക്ക് ഹൂഡയെ വിശ്വാസമില്ല കാരണമിതാണ്

   

കുറച്ചധികം മാറ്റങ്ങളോടെയായിരുന്നു ഇന്ത്യൻ ടീം തങ്ങളുടെ ആദ്യ സൂപ്പർ 4 മത്സരത്തിന് ഇറങ്ങിയത്. ദിനേശ് കാർത്തിക്കിന് പകരം റിഷാഭ് പന്തിനെയും ഒപ്പം രവി ബിഷണോയി ദീപക് ഹൂഡ എന്നിവരെയും ഇന്ത്യ ഉൾപെടുത്തിയിരുന്നു. എന്നാൽ ദീപക് ഹൂഡയെ ഇന്ത്യയ്ക്കു മത്സരത്തിൽ കൃത്യമായി ഉപയോഗിക്കാൻ സാധിച്ചില്ല എന്ന നിലപാടുമായി ഒരുപാട് ക്രിക്കറ്റ്ർമാർ വരികയുണ്ടായി. അതെ നിലപാട് തന്നെയാണ് വിരാട് കോഹ്ലിയുടെ ചെറുപ്പകാല കോച്ചായ രാജ്‌കുമാർ ശർമയ്ക്കുള്ളതും. ഇന്ത്യയുടെ പാകിസ്ഥാനേതിരായ മത്സരത്തിൽ ദീപക് ഹൂഡ ബോൾ ചെയ്യേണ്ടിയിരുന്നു എന്നാണ് രാജ്‌കുമാർ ശർമ പറയുന്നത്.

   

പാകിസ്ഥാന്റെ മുഹമ്മദ്‌ നവാസ് 4ആം നമ്പർ ബാറ്ററായിറങ്ങി ഇന്ത്യൻ പേസ് ബോളർമാരെ അടിച്ചു തൂക്കിയപ്പോൾ ഇന്ത്യ ദീപക് ഹൂഡയ്ക്കു ബോൾ നൽകേണ്ടിയിരുന്നു എന്ന് ശർമ പറയുന്നു. ” ഇന്ത്യയെ സംബന്ധിച്ച് ഒരു 6ആം ബോളിംഗ് ഓപ്ഷനായാണ് ദീപക് ഹൂഡയെ പ്ലെയിങ് ഇലവനിൽ ചേർത്തത്. അതിനാൽതന്നെ മുഹമ്മദ്‌ നവാസ് വളരെ നന്നായി ബാറ്റുചെയ്യുന്ന സമയത്ത് ഹൂഡയ്ക്ക് 2 ഓവർ നൽകേണ്ടിയിരുന്നു. ” – ശർമ പറയുന്നു.

   

” ഇത് പറഞ്ഞുവയ്ക്കുന്നത് രോഹിത് ശർമയ്ക്ക് ഹൂഡ എന്ന ബോളറിൽ വിശ്വാസമില്ല എന്ന് തന്നെയാണ്. അല്ലെങ്കിൽ ഇടങ്കയ്യൻ ബാറ്റർമാർക്കെതിരെ ഹൂഡ ഒരു നല്ല ഓപ്ഷനല്ല എന്ന് രോഹിതിന് തോന്നിയിരിക്കും. എന്തായാലും മത്സരത്തിൽ ഹൂഡ ഒരു മികച്ച ഓപ്ഷൻ തന്നെയായിരുന്നു.. കാരണം ട്വന്റി20 ക്രിക്കറ്റിൽ മികച്ച ബോളിംഗ് പ്രകടനങ്ങൾ കാഴ്ച വെച്ച പാരമ്പര്യം ഹൂഡയ്ക്കുണ്ട്. “- ശർമ കൂട്ടിച്ചേർക്കുന്നു.

   

മത്സരത്തിൽ നവാസിന്റെ ഇന്നിങ്സ് ആയിരുന്നു പാകിസ്ഥാന് മേൽകോയ്മ നൽകിയത്. സ്ഥാനക്കയറ്റം ലഭിച് 4മനായി ക്രീസിലെത്തിയ നവാസ് മുഴുവൻ ഇന്ത്യൻ ബോളർമാരെയും അടിച്ചുതൂക്കിയിരുന്നു. നവാസിന്റെ തട്ടുപൊളിപ്പൻ 42 റൺസിന്റെ ബലത്തിലായിരുന്നു പാകിസ്ഥാൻ മത്സരത്തിൽ 5 വിക്കറ്റിന് വിജയം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *