രോഹിതിനെ തൂക്കിയടിച്ച് കോഹ്ലി അടിച്ചുകൂട്ടിയ റെക്കോർഡുകൾ കണ്ടോ

   

ഏഷ്യാകപ്പിന്റെ തുടക്കത്തിൽ ഏറ്റവുമധികം ചർച്ചാവിഷയമായിരുന്ന ഒന്നായിരുന്നു വിരാട് കോഹ്ലിയുടെ ഫോം. ടൂർണമെന്റിന് മുമ്പ് കുറച്ചധികം നാൾ ഇന്ത്യൻ ടീമിൽ നിന്ന് വിശ്രമം അനുവദിക്കപ്പെട്ട കോഹ്ലിയുടെ ഏഷ്യാകപ്പിലെ ബാറ്റിങ് സംബന്ധിച്ച് ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ ഏഷ്യാകപ്പിൽ കണ്ടുവരുന്നത് ഇന്ത്യക്കായി കോഹ്ലിയുടെ വളരെ സ്ഥിരതയുള്ള ബാറ്റിംഗ് പ്രകടനമാണ്. പാകിസ്താനെതിരായ രണ്ടാം മത്സരത്തിൽ കേവലം 44 പന്തുകളിൽ 60 റൺസായിരുന്നു വിരാട് കോഹ്ലി നേടിയത്. ഈ ഇന്നിങ്സിൽ കുറച്ചധികം റെക്കോർഡുകളും വിരാട് കോഹ്ലി നേടുകയുണ്ടായി.

   

ഹോങ്കോങ്ങിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ 44 പന്തുകളിൽ 59 റൺസ് നേടിയ കോഹ്ലിയുടെ മറ്റൊരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു പാകിസ്ഥാനെതിരെ കണ്ടത്. പാകിസ്ഥാനെതിരെ അർദ്ധശതകം നേടിയതോടെ രോഹിത് ശർമയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് വിരാട് കോഹ്ലി മറികടന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം അർദ്ധശതകങ്ങൾ നേടുന്ന ബാറ്ററായി ഇതോടെ കോഹ്ലി മാറി.

   

നിലവിൽ ഇന്ത്യയ്ക്കായി കളിച്ച 94 ട്വന്റി20 മത്സരങ്ങളിൽ നിന്നും 32 അർത്ഥശതകങ്ങൾ കോഹ്‌ലി നേടിയിട്ടുണ്ട്. രോഹിത് 31 അർത്ഥശതകങ്ങളായിരുന്നു നേടിയിരുന്നത്. പാകിസ്ഥാനെതിരെ തന്റെ നാലാം ട്വന്റി20 അർത്ഥശതകമായിരുന്നു കോഹ്ലി നേടിയത്. ഇതോടെ പാകിസ്ഥാനെതിരെ ട്വന്റി20യിൽ ഏറ്റവുമധികം അർത്ഥശതകങ്ങൾ നേടുന്ന ബാറ്ററായി കോഹ്ലി മാറി. ഇംഗ്ലണ്ട് ഇതിഹാസം കെവിൻ പീറ്റേഴ്സണും ന്യൂസിലൻഡ് ബാറ്റർ മാർട്ടിൻ ഗുപ്റ്റിലും പാകിസ്ഥാനെതിരെ 3 ട്വന്റി20 അർത്ഥസെഞ്ച്വറികൾ നേടിയിട്ടുണ്ട്.

   

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിർണായകമായ ഇന്നിങ്സുകളായിരുന്നു കോഹ്ലി കളിച്ചത്. പാകിസ്ഥാനെതിരെ ഇന്ത്യ പരാജയമറിഞ്ഞെങ്കിലും കോഹ്ലിയുടെ മികച്ച ഇന്നിങ്സ് ശ്രദ്ധ നേടിയിട്ടുണ്ട്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ ആസമിനെ കോഹ്ലിയുമായി താരതമ്യം ചെയ്തവർക്കുള്ള ഉത്തരവും കോഹ്ലി കഴിഞ്ഞ കുറച്ച് മത്സരങ്ങളിലൂടെ നൽകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *