ടോസിൽ ശാസ്ത്രിയ്ക്ക് പറ്റിയ പിഴവ്! പാകിസ്ഥാൻ വിളിച്ചത് ടൈൽസ്!! വീഡിയോ കണ്ട് നോക്ക്

   

നിർണായകമായ ക്രിക്കറ്റ് മത്സരങ്ങളിൽ പറ്റുന്ന ചെറിയ പിഴവുകൾക്ക് പോലും ക്രിക്കറ്റ് എന്ന വികാരത്തെ ഇല്ലായ്മ ചെയ്യുന്നതിൽ പ്രത്യേക കഴിവുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ഗ്രൂപ്പ് പോരാട്ടത്തിൽ പാകിസ്ഥാൻ പ്ലെയിങ് ഇലവൻ തെറ്റായി അവതരിപ്പിച്ച ടിവി ബ്രോഡ്കാസ്റ്റേഴ്സിനെ വസീം അക്രം വിമർശിച്ചതും ഈ പിഴവുകൾ ആവർത്തിക്കാതിരിക്കാനാണ്. എന്നാൽ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ 4 മത്സരത്തിലും ഇതേപോലെ മറ്റൊരു തെറ്റ് സംഭവിക്കുകയുണ്ടായി. ഇത്തവണ രവി ശാസ്ത്രിയുടെ കയ്യിൽ നിന്നാണ് പിഴവുണ്ടായത്.

   

മത്സരത്തിൽ ടോസ് സമയത്താണ് രവിശാസ്ത്രിയ്ക്ക് ഈ വലിയ അബദ്ധം സംഭവിച്ചത്. രോഹിത് ശർമയുടെയും ബാബർ ആസാമിന്റെയും സാന്നിധ്യത്തിൽ കോയിൻ ടോസ് നടക്കുകയാണ്. ബാബർ ആസാം ഹെഡ്സ് ആണ് വിളിച്ചതെന്ന് രവിശാസ്ത്രി പറഞ്ഞു. എന്നാൽ റീപ്ലേയിൽ നിന്ന് വ്യക്തമായത് ബാബർ ടൈൽസ് ആണ് വിളിച്ചതെന്നാണ്. ഇതോടെ മാച്ച് റഫറി ആണ്ടി പൈക്രോഫ്റ്റ് ബാബർ അസമിനോട് കാര്യം കൃത്യമായി അന്വേഷിക്കുകയും നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്തു.

   

ഇത്തരം തെറ്റുകൾ വലിയ മത്സരങ്ങളിൽ നിർണായകമാകുമെന്നതിനാൽ വളരെ പക്വതയുള്ള സമീപനമാണ് മാച്ച് റഫറിയിൽ നിന്നുണ്ടായത്. മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവിനു വിപരീതമായി അടിച്ചുതൂക്കാനുള്ള മാനസികാവസ്ഥയിലാണ് ഇന്ത്യൻ ഓപ്പണർമാർ കളത്തിലിറങ്ങിയത്. പവർപ്ലേ ഓവറുകളിൽ അവർ എല്ലാ പാകിസ്ഥാൻ ബൗളർമാരെയും തല്ലി തകർത്തു.

   

എന്നാൽ സ്പിന്നേഴ്സ് മത്സരത്തിൽ എത്തിയതോടെ ഇന്ത്യയുടെ വിക്കറ്റുകൾ നഷ്ടമാവുകയും, റൺറൈറ്റ് പിന്നോട്ടു പോവുകയും ചെയ്തിരുന്നു. 182 എന്ന വിജയലക്ഷ്യം പാക്കിസ്ഥാൻ ടീമിന് ശ്രമകരം തന്നെയായിരുന്നു. എന്നാൽ മുഹമ്മദ് റിസ്വാനും നവാസും എല്ലാ ഓവറുകളിലും ബൗണ്ടറി കണ്ടെത്തിയതോടെ പാകിസ്ഥാന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി മാറി. ഇതോടെ ഏഷ്യാകപ്പ് ഫൈനലിലേക്ക് പാകിസ്ഥാൻ കൂടുതൽ അടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *