ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായി ആയിരുന്നു കെഎൽ രാഹുൽ പുറത്തായത്. തന്റെ പരിക്കിന് ശേഷം ഏഷ്യാകപ്പിലെത്തിയ രാഹുൽ ഇതുവരെ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടില്ല. ഇന്ത്യയുടെ ഹോങ്കോങ്ങിനെതിരായ മത്സരം രാഹുലിന് ഫോമിലേക്ക് തിരികെവരാനുള്ള അവസരമാകുമെന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാൽ അവിടെയും വളരെ മോശം ഇന്നിങ്സാണ് രാഹുൽ കാഴ്ചവച്ചത്. മത്സരത്തിൽ 39 പന്തുകൾ നേരിട്ട രാഹുൽ വെറും 36 റൺസായിരുന്നു നേടിയത്.
റിഷഭ് പന്തിനെപോലെ ഒരുപാട് താരങ്ങൾ ബാറ്റിങ്ങിനായി അവസരം കാത്തിരിക്കുമ്പോൾ, സഞ്ജുവിനെ പോലെ ഒരുപാട് താരങ്ങൾ പുറത്തിറക്കുമ്പോൾ ഇത്ര മോശം ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുന്ന രാഹുലിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരെ രൂക്ഷവിമർശനം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപിച്ചിട്ടുണ്ട്. നിലവിൽ ആക്രമണരീതി പിൻതുടരുന്ന ഇന്ത്യൻ ടീമിന്റെ സമീപനത്തെ പോലും കെ എൽ രാഹുലിന്റെ മോശം പ്രകടനങ്ങൾ ബാധിക്കുന്നുവെന്ന് ആരാധകർ പറയുന്നു. എന്തായാലും ഹോങ്കോങ്ങിനെതിരെ ഒരു ഇന്ത്യൻ ബാറ്ററിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനമായിരുന്നില്ല രാഹുൽ കാഴ്ചവച്ചത്.
രാഹുലിന്റെ ഈ മെല്ലെപ്പോക്ക് ഇന്നിങ്സിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. രാഹുലിന് ലഭിച്ച 39 പന്തുകളിൽ ദിനേശ് കാർത്തിക്കിനോ ജഡേജയ്ക്കൊ ദിനേശ് കാർത്തിക്കിനോ നൽകിയിരുന്നുവെങ്കിൽ അവർ ഇതിന്റെ ഇരട്ടി റൺസ് നേടിയേനെ എന്ന് ട്വീറ്റുകൾ പറയുന്നു. അതേപോലെ പവർപ്ളേയിൽ ഫ്രീഹിറ്റ് ലഭിച്ചപ്പോഴല്ലാതെ രാഹുൽ വമ്പൻ ഷോട്ടുകൾ കളിച്ചില്ലയെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും.
ട്വീറ്റുകൾ വ്യക്തമാക്കുന്നുണ്ട്. അടുത്ത ഐപിഎൽ സീസണിലേക്ക് രാഹുൽ വമ്പൻ ഷോട്ടുകൾ മാറ്റിവെച്ചിരിക്കുകയാണോ എന്ന രീതിയിൽ ട്രോളുകളും വരുന്നുണ്ട്. കെഎൽ രാഹുലിന്റെ ഈ പതിഞ്ഞ ഇന്നിങ്സ് മൂലം ഗുരുതരാവസ്ഥയിലായിരുന്നു ഇന്ത്യ. എന്തായാലും അവസാന ഓവറുകളിൽ കോലിക്കൊപ്പം സൂര്യകുമാർ യാദവ് കളംനിറഞ്ഞതോടെയാണ് ഇന്ത്യ ഭേദപ്പെട്ട നിലയിൽ എത്തിയത്. മത്സരത്തിലെ രാഹുലിന്റെ പ്രകടനം ചർച്ചയാകുമെന്ന് ഉറപ്പാണ്.